പൽപക് ഇഫ്താർ സംഗമം നടത്തി
Thursday, June 7, 2018 12:57 AM IST
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജൂണ്‍ ഒന്നിനു അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രസിഡന്‍റ് സുരേഷ് മാധവൻ അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ മുഹമ്മദ് അരിപ്ര റംസാൻ സന്ദേശം നൽകി. ചടങ്ങിൽ ചാരിറ്റി സെക്രട്ടറി സക്കീർ പുതുനഗരം സ്വാഗതവും ജനറൽ സെക്രട്ടറി പ്രേംരാജ, രക്ഷാധികാരി പി.എൻ.കുമാർ, ചാരിറ്റി ജോയിന്‍റ് സെക്രട്ടറി സലാം പട്ടാന്പി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ