യുഎഫ്എം എഫ്ബി ഫ്രണ്ട്സ് ഇഫ്താർ സംഗമം എട്ടിന്
Thursday, June 7, 2018 1:07 AM IST
കുവൈത്ത്: യുഎഫ്എം എഫ്ബി ഫ്രണ്ട്സ് ഇഫ്താർ സംഗമം ജൂണ്‍ എട്ടിന് (വെള്ളി) നടക്കും. അബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ കുവൈത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ എം.എ. സിദ്ദിക്ക് ഹസൻ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 5.30 മുതൽ ആരംഭിച്ച് നോന്പുതുറയിലും ഇഫ്താർ സന്ദേശത്തിലുമായി തുടരുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ