ഇഫ്താർ സംഗമം നടത്തി
Thursday, June 7, 2018 1:08 AM IST
കുവൈത്ത്: ജികെപിഎ കുവൈത്ത് ചാപ്റ്റർ സാൽമിയ ഏരിയ പ്രതീക്ഷാ കുവൈത്ത് മലയാളി അസോസിയേഷനുമായി ചേർന്ന് ഇഫ്താർ സംഗമം നടത്തി.

ജൂണ്‍ 4 നു സാൽമിയ ഹാർമണി ഹാളിൽ നടന്ന സംഗമത്തിൽ സാൽമിയ ഏരിയ കോർഡിനേറ്ററും ചാപ്റ്റർ ജോയിന്‍റ് സെക്രെട്ടറിയുമായ ജിനു ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ജികെപിഎ സാൽമിയ ഏരിയ കണ്‍വീനർ പ്രമോദ് ആർ. കുറുപ്പ് അധ്യക്ഷത വഹിച്ചു. കുവൈത്ത് ചാപ്റ്റർ പ്രസിഡന്‍റ് പ്രേംസൻ കായംകുളം, ജനറൽ സെക്രട്ടറി ശ്രീകുമാർ, കോർ ചെയർമാൻ മുബാറക്ക് കാന്പ്രത്ത്, പ്രതീക്ഷ കുവൈത്ത് മലയാളി അസോസിയേഷൻ ഉപദേശക സമിതിയംഗം മിനി കൃഷ്ണ എന്നിവർ സംസാരിച്ചു. മുഖ്യ പ്രഭാഷകൻ അബ്ദുൽ ലത്തീഫ് റംസാൻ സന്ദേശം കൈമാറി. പ്രതീക്ഷ കുവൈത്ത് മലയാളി അസോസിയേഷൻ രക്ഷാധികാരി പിഎൻ നായർ, പ്രസിഡന്‍റ് അബ്ദുൽ റഷീദ് സാസ്, റൈഹാൻ ചാരിറ്റി പ്രസിഡന്‍റ് സലിംം എംഎ, ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമദ്, പ്രയാണം അസോസിയേഷൻ ഭാരവാഹികളായ രാധാകൃഷ്ണൻ പിള്ള, ഗിരിജ വിജയൻ, മാപ്പിളപാട്ട് ഗായകൻ സാലിഹ് എറണാകുളം എന്നിവർ സംബന്ധിച്ചു. വനിത പ്രസിഡന്‍റ് വനജ രാജന്‍റെ നേതൃത്വത്തിൽ 4 മുതൽ നോർക്ക, ക്ഷേമനിധി അംഗത്വ രജിസ്ട്രേഷൻ നടന്നു. ട്രഷറർ സജിമോൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ