ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിത്തം; രണ്ട് പേർ മരിച്ചു
Friday, May 2, 2025 12:21 PM IST
ബംഗളൂരു: പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ വെന്തുമരിച്ചു. കർണാടക നെലമംഗല അടകമരഹള്ളിയിലാണ് സംഭവം. ശ്രീനിവാസ് (50), നാഗരാജു(50) എന്നിവരാണ് മരിച്ചത്.
നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ച നാഗരാജുവിന്റെ മകന് അഭിഷേക് ഗൗഡ, ഭാര്യ ലക്ഷ്മിദേവി, ഇളയ മകന് ബസന ഗൗഡ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബല്ലാരി സ്വദേശിയാണ് നാഗരാജു. ഇവരുടെ കുടുംബം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.