പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​നി വ​നി​താ കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ
Tuesday, June 12, 2018 9:11 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളോ​ടു ചേ​ർ​ന്ന് വ​നി​താ കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. വ​നി​താ സ​ഹാ​യ​വാ​ണി സാ​ന്ത്വ​ന​കേ​ന്ദ്ര എ​ന്ന പേ​രി​ൽ തു​ട​ങ്ങു​ന്ന കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഗാ​ർ​ഹി​ക പീ​ഡ​നം, സ്ത്രീ​ധ​ന​പീ​ഡ​നം, ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ സ്ത്രീ​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്കും. സം​സ്ഥാ​ന വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ൻ​റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ഹാ​ര എ​ന്ന സം​ഘ​ട​ന​യ്ക്കാ​ണ് കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബ​സ​വ​ന​ഗു​ഡി, മ​ല്ലേ​ശ്വ​രം, എ​ച്ച്എ​എ​ൽ, ഉ​പ്പ​ർ​പേ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പു​ലി​കേ​ശി​ന​ഗ​ർ ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​ണ് കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. മൂ​ന്നു ജീ​വ​ന​ക്കാ​രാ​യി​രി​ക്കും കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം എ​ട്ടു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​മ​യം. പി​ന്നീ​ട് ഇ​ത് 24 മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ക്കും.