ക​ർ​ണാ​ട​ക ആ​ർ​ടി​സി നി​ര​ക്കി​ള​വ്: മ​ല​യാ​ളി യാ​ത്രി​ക​ർ​ക്ക് ആ​ശ്വാ​സം
Wednesday, June 13, 2018 9:27 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച​ത് മ​ല​യാ​ളി യാ​ത്രി​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി. ഇ​തു​പ്ര​കാ​രം 15 മു​ത​ൽ 20 ശ​ത​മാ​നം വ​രെ നി​ര​ക്ക് കു​റ​യും. ചൊ​വ്വാ​ഴ്ച മു​ത​ൽ പു​തു​ക്കി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

പ​തി​വു പോ​ലെ മ​ണ്‍​സൂ​ണ്‍ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച​ത്. സീ​സ​ണ്‍ ക​ഴി​യു​ന്പോ​ൾ നി​ര​ക്ക് പ​ഴ​യ​പ​ടി​യാ​കും. കേ​ര​ള ആ​ർ​ടി​സി​യേ​ക്കാ​ൾ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് ന​ട​ത്തു​ന്നു​ണ്ട്. ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ലെ സ്പെ​ഷ​ൽ ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ക​ർ​ണാ​ട​ക ആ​ർ​ടി​സി​യാ​ണ് മു​ന്നി​ൽ. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സു​ക​ളി​ൽ നി​ര​വ​ധി​പ്പേ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്. റം​സാ​ൻ അ​വ​ധി അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച​ത് നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​ണ്.

ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ പു​തു​ക്കി​യ നി​ര​ക്ക്:

തി​രു​വ​ന​ന്ത​പു​രം ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 1020)
ആ​ല​പ്പു​ഴ ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 970)
എ​റ​ണാ​കു​ളം ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 870, എ​സി സ്ലീ​പ്പ​ർ: 970, രാ​ജ​ഹം​സ: 640)
തൃ​ശൂ​ർ ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 830, എ​സി സ്ലീ​പ്പ​ർ: 910, രാ​ജ​ഹം​സ: 570)
കോ​ട്ട​യം ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 980)
പാ​ല​ക്കാ​ട് ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 780, എ​സി സ്ലീ​പ്പ​ർ: 860, രാ​ജ​ഹം​സ: 530)
കോ​ഴി​ക്കോ​ട് ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 760, എ​സി സ്ലീ​പ്പ​ർ: 810, രാ​ജ​ഹം​സ: 470, നോ​ണ്‍ എ​സി സ്ലീ​പ്പ​ർ: 630)

ക​ണ്ണൂ​ർ ബം​ഗ​ളൂ​രു (വോ​ൾ​വോ ഐ​രാ​വ​ത്: 620, എ​സി സ്ലീ​പ്പ​ർ: 666, രാ​ജ​ഹം​സ: 470, ക​ർ​ണാ​ട​ക സ​രി​ഗെ: 343)
കാ​ഞ്ഞ​ങ്ങാ​ട് ബം​ഗ​ളൂ​രു (വോ​ൾ​വോ ഐ​രാ​വ​ത്: 710)
കാ​സ​ർ​ഗോ​ഡ് ബം​ഗ​ളൂ​രു (മ​ൾ​ട്ടി ആ​ക്സി​ൽ: 720, എ​സി സ്ലീ​പ്പ​ർ: 666, രാ​ജ​ഹം​സ: 490, നോ​ണ്‍ എ​സി സ്ലീ​പ്പ​ർ: 540)
പ​യ്യ​ന്നൂ​ർ ബം​ഗ​ളൂ​രു (വോ​ൾ​വോ ഐ​രാ​വ​ത്: 660)