കേ​ര​ളാ ഹൗ​സ് കാ​ർ​ണി​വ​ലി​ൽ ഡ​ബ്യു​എം​സി ഗ്ര​ന്ഥ​ശാ​ല കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും
Wednesday, June 13, 2018 10:19 PM IST
ഡ​ബ്ലി​ൻ: ലൂ​ക്ക​നി​ൽ ന​ട​ക്കു​ന്ന കേ​ര​ളാ ഹൗ​സ് കാ​ർ​ണി​വ​ലി​ൽ ഡ​ബ്ല്യൂ​എം​സി ഗ്ര​ന്ഥ​ശാ​ല​യു​ടെ കൗ​ണ്ട​ർ ഈ ​ശ​നി​യാ​ഴ്ച ജൂ​ണ്‍ 16 തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഒ​രു വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച ഡ​ബ്ല്യൂ.​എം.​സി ഗ്ര​ന്ഥ​ശാ​ല ക​ഴി​ഞ്ഞ മേ​യ് മാ​സം മു​ത​ൽ മൊ​ബൈ​ൽ ലൈ​ബ്ര​റി​യാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ബ്യൂ​മോ​ണ്ട്, സ്വോ​ഡ്സ്, ഫിം​ഗ്ല​സ്, ക്ലോ​ണീ, ലൂ​ക്ക​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​യ​ന​ക്കാ​രെ ക​ണ്ടെ​ത്തി പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ലൈ​ബ്രേ​റി​യ​ൻ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ധി​ച്ചി​ട്ടു​ണ്ട്. തി​ക​ച്ചും ലാ​ഭേ​ച്ഛ കൂ​ടാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​മാ​ണ് ഡ​ബ്ല്യൂ​എം​സി ഗ്ര​ന്ഥ​ശാ​ല. നി​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കാ​നും നി​ങ്ങ​ൾ വാ​യി​ക്കാ​ൻ ഇ​ഷ്ട്ട​പെ​ടു​ന്ന പു​സ്ത​ക​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കാ​നും ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു​മാ​യി കേ​ര​ളാ ഹൗ​സ് കാ​ർ​ണി​വ​ലി​ൽ ഒ​രു കൗ​ണ്ട​ർ ഉ​ണ്ടാ​വും. വാ​യ​ന ഇ​ഷ്ട്ട​പെ​ടു​ന്ന​വ​ർ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ലൈ​ബ്രേ​റി​യ​ൻ അ​റി​യി​ച്ചു.