വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ആ​ദ്യ യൂ​റോ​പ്പ് കു​ടും​ബ സം​ഗ​മം ക്രൊ​യേ​ഷ്യ​യി​ൽ
Wednesday, June 13, 2018 10:27 PM IST
പോ​റെ​ജ്: 85 രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ച ആ​ഗോ​ള മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ആ​ദ്യ യൂ​റോ​പ്പ് കു​ടും​ബ സം​ഗ​മം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വേ​ന​ൽ​ക്കാ​ല പ​റു​ദീ​സാ​യാ​യ ക്രൊ​യേ​ഷ്യ​യി​ലെ പോ​റെ​ജി​ൽ ന​ട​ത്ത​പ്പെ​ട്ടു. ജൂ​ണ്‍ 8 മു​ത​ൽ 10 വ​രെ സം​ഘ​ടി​പ്പി​ച്ച ഡ​ബ്ള്യു​എം​എ​ഫ് മ​ഹാ കൂ​ട്ടാ​യ്മ യൂ​റോ​പ്പി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റി​ൽ പ​രം മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും പ​രി​പാ​ടി​ക​ളു​ടെ വ്യ​ത്യ​സ്ഥ​ത കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​കു​ന്നേ​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ഡേ​വി​ഡ്, യു​കെ​യി​ലെ ക്രോ​യി​ഡോ​ണ്‍ കൗ​ണ്‍​സി​ല​ർ മ​ഞ്ജു ഷാ​ഹു​ൽ ഹ​മീ​ദ്, മാ​ർ​ട്ടി​ൽ ശ്രീ​ഡ​ർ (ഓ​സ്ട്രി​യ), ഡ​ബ്ള്യു​എം​എ​ഫ് യൂ​റോ​പ്പ് പ്ര​സി​ഡ​ന്‍റ് ഡോ​ണി ജോ​ർ​ജ്, യൂ​റോ​പ്പ് സെ​ക്ര​ട്ട​റി മാ​ത്യു ചെ​രി​യ​ങ്കാ​ല​യി​ൽ, യൂ​റോ​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു ച​ക്കാ​ല​ക്ക​ൽ, യൂ​റോ​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യാ തോ​മ​സ് ഇ​ളം​കാ​വി​ൽ & ടെ​റി തോ​മ​സ്, മ​റ്റു യൂ​റോ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​ഘ​ട​ന​യി​ലെ വ​നി​ത​ക​ളാ​യ ഷി​ജി പ​ള്ളി​കു​ന്നേ​ൽ (ഓ​സ്ട്രി​യ), സു​നു ഡേ​വി​ഡ് (ഫ്രാ​ൻ​സ്), മി​നു ജോ​ർ​ജ് (ജ​ർ​മ്മ​നി), മി​നി ചെ​രി​യ​ങ്കാ​ല​യി​ൽ (ഓ​സ്ട്രി​യ), മി​നി ച​ക്കാ​ല​ക്ക​ൽ (ഓ​സ്ട്രി​യ), മാ​ർ​ജോ കെ​റ്റു​നെ​ൻ തോ​മ​സ് (ഫി​ൻ​ല​ൻ​ഡ്), സൂ​സി തോ​മ​സ് (സ്കോ​ട്ലാ​ൻ​ഡ്), തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഭ​ദ്ര ദീ​പം കൊ​ളു​ത്തി സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ​ണി ജോ​ർ​ജി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​കു​ന്നേ​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ഡേ​വി​ഡ്, വി​ശി​ഷ്ട അ​തി​ഥി മ​ഞ്ജു ശാ​ഹു​ൽ ഹ​മീ​ദ്, മു​തി​ർ​ന്ന അം​ഗം ബേ​ബി ആ​ന്‍റ​ണി എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു​ആ​ദ​രി​ച്ചു.

കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​രി​ച​യം പു​തു​ക്ക​ലി​ന്‍റെ​യും വേ​ദി​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ആ​ഘോ​ഷ തി​മി​ർ​പ്പി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത അ​ത്യ​ന്തം ആ​വേ​ശോ​ജ്വ​ല​മാ​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ത​ന്നെ ആ​യി​രു​ന്നു. യൂ​റോ​പ്പ് ട്ര​ഷ​റ​ർ ഡോ. ​ഷൈ​ജു​മോ​ൻ ഇ​ബ്രാ​ഹിം​കു​ട്ടി മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മ്യൂ​സി​ക്ക​ൽ ചെ​യ​ർ, യൂ​റോ​പ്പി​നെ കു​റി​ച്ചു​ള്ള ക്വി​സ് സം​ഘ​ട​ന​യു​ടെ യൂ​റോ​പ്പ് വ​നി​താ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നൈ​സി ക​ണ്ണ​ന്പാ​ട​വും ഡെ​ൻ​മാ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ജ്ന ആ​സാ​ദും നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ല്ല നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച്, സം​ഗീ​ത സ​ദ​സ്സി​ന്‍റെ അ​ക​ന്പ​ടി​യി​ൽ, ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​ജി മാ​ത്യു മാ​ന്നാ​ർ