മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​ന തി​രു​നാ​ൾ കൊ​ടി​യേ​റ്റം ജൂ​ണ്‍ 24ന്; ​പ്ര​ധാ​ന തി​രു​നാ​ൾ ജൂ​ലൈ ഒ​ന്നി​ന്
Wednesday, June 13, 2018 10:31 PM IST
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​വും പു​രാ​ത​ന​വു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും, വി. ​അ​ൽ​ഫോ​ൻ​സ​യു​ടെ​യും നാ​മ​ധേ​യ​ത്തി​ലു​ള്ള മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​ന തി​രു​നാ​ൾ ജൂ​ലൈ ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച അ​ത്യാ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടും. തി​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ ഗം​ഭീ​ര​മാ​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ഥി​ൻ​ഷോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ പു​തി​യ ഇ​ട​യ​ൻ റ​വ. ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പാ​രീ​ഷ് ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തി. ഇ​തു വ​രെ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ട്ര​സ്റ്റി​മാ​രാ​യ ബി​ജു ആ​ന്‍റ​ണി, സു​നി​ൽ കോ​ച്ചേ​രി, ടി​ങ്കി​ൾ ഈ​പ്പ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം അ​തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ട്ര​സ്റ്റി​മാ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. തി​രു​ന്നാ​ൾ കൂ​ടു​ത​ൽ വി​ശ്വാ​സ​ത്തോ​ടും ഭ​ക്തി​യോ​ടും കൂ​ടി കൊ​ണ്ടാ​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ജോ​സ് അ​ച്ച​ൻ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ച്ച​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് തി​രു​നാ​ളി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്.

ഈ ​വ​ർ​ഷം ജൂ​ണ്‍ 24 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന് കൊ​ടി​യേ​റു​ന്ന​ത്. കൊ​ടി​യേ​റ്റ​ത്തി​ന് ശേ​ഷം പ്ര​സു​ദേ​ന്തി വാ​ഴ്ച​യും, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും, വി.​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഇ​തേ തു​ട​ർ​ന്ന് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഉ​ല്പ​ന്ന ലേ​ല​വും ഉ​ണ്ടാ​യി​രി​ക്കും. കൊ​ടി​യേ​റു​ന്ന ദി​വ​സം മു​ത​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6ന് ​വി​ഥി​ൻ​ഷോ സെ​ന്‍റ് ആ​ൻ​റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​വി​ധ റീ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യും വി. ​അ​ൽ​ഫോ​സാ​മ്മ​യു​ടെ നൊ​വേ​ന​യും തി​രു​നാ​ൾ ദി​വ​സം വ​രെ ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ്ര​ശ​സ്ത ഗാ​യ​ക​നാ​യ ഫാ. ​വി​ൽ​സ​ൻ മേ​ച്ചേ​രി ന​യി​ക്കു​ന്ന ഗാ​ന​മേ​ള വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​വാ​യ പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് മ​നോ​ജ് ജോ​ർ​ജ്, ജോ​ബ് സ​ജോ​വ് (കീ​ബോ​ർ​ഡ്) അ​ഷീ​റ്റാ സേ​വ്യ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ലൈ​വ് ഓ​ർ​ക്ക​സ്ട്ര ഗാ​ന​മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

https://youtu.be/PeIeX-PV3ec

ഗാ​ന​മേ​ള​യു​ടെ ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ മാ​സം റ​വ. ഫാ.​മാ​ത്യു ക​രി​യി​ല​ക്കു​ളം ക്വ​യ​ർ ടീം ​ക്യാ​പ്റ്റ​നാ​യ മി​ന്േ‍​റാ ആ​ന്‍റ​ണി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ആ​ന്‍റ​ണി അ​രീ​ക്ക​ൽ സാ​റി​നും ഭാ​ര്യ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി​ക്കും കൈ​മാ​റി നി​ർ​വ​ഹി​ച്ചി​രു​ന്നു.

ടിക്കറ്റുകൾ ആവശ്യമുള്ളവർ ബന്ധപ്പേടണ്ട നന്പർ: 07866015768, 07985641921, 07809295451, 07414842481, 07988428996


റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്