ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​ന്ത​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ട്: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
Wednesday, June 13, 2018 10:34 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്ത​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ടാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന് ക്ര​മാ​തീ​ത വ​ള​ർ​ച്ച. ക​ഴി​ഞ്ഞ വ​ർ​ഷം 2017 ൽ 4.6 ​മി​ല്യ​ണ്‍ യാ​ത്ര​ക്കാ​രാ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം 2018 മെ​യ് മാ​സം വ​രെ 6.1 മി​ല്യ​ണ്‍ യാ​ത്ര​ക്കാ​രാ​യി ഉ​യ​ർ​ന്നു. ഇ​ത് 9.5 ശ​ത​മാ​നം വ​ർ​ദ്ധ​ന​വാ​ണ്. ഈ ​വ​ർ​ഷം മൊ​ത്തം 7.0 മി​ല്യ​ണ്‍ യാ​ത്ര​ക്കാ​ർ വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് ബോ​സ് സ്റ്റെ​ഫാ​ൻ ഷൂ​ൾ​ട്ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ടെ​ർ​മി​ന​ൽ 1 സി ​ഹാ​ളി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ സ്കൈ​ലൈ​ൻ അ​തി​വേ​ഗ ഇ​ല​ക്ട്രി​ക് ട്രെ​യി​ൻ ക​ണ​ക്ഷ​നി​ലൂ​ടെ ടെ​ർ​മി​ന​ൽ 2 വി​ലേ​ക്ക് പോ​കാം. ഈ ​പു​തി​യ ടെ​ർ​മി​ന​ൽ ക​ണ​ക്ഷ​നി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ൽ 2 ൽ ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ക​ണ​ക്ഷ​ൻ ഫ്ളൈ​റ്റ് ന​ഷ്ട​പ്പെ​ടാ​തെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കും.

അ​തു​പോ​ലെ ടെ​ർ​മി​ന​ൽ 2 ൽ ​എ​ത്തൂ​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ൽ 1 ലേ​ക്ക് ര​ണ്ട് സ്കൈ​ലൈ​ൻ അ​തി​വേ​ഗ ഇ​ല​ക്ട്രി​ക് ട്രെ​യി​ൻ ക​ണ​ക്ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഇ​ത് അ​ന്ത​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് ര​ണ്ട് ടെ​ർ​മി​നു​ക​ളി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ക​ണ​ക്ഷ​ൻ ഫ്ളൈ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടാ​തെ യാ​ത്ര ചെ​യ്യാ​ൻ വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍