വൃക്ഷത്തൈകൾ വാങ്ങാം, ആപ്പിലൂടെ
Wednesday, July 4, 2018 12:31 AM IST
ബംഗളൂരു: വൃക്ഷത്തൈകൾ ഓൺലൈനിലൂടെ വാങ്ങാൻ സൗകര്യമൊരുക്കി വനംവകുപ്പ്. പ്രോജക്ട് ഹസിരു എന്ന പേരിൽ പുറത്തിറക്കിയ പദ്ധതിയിലൂടെ നഗരത്തിലെ ആറു നഴ്സറികളിൽ നിന്ന് വൃക്ഷത്തൈകൾ ഓൺലൈനായി വാങ്ങാനാകും. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് രൂപീകരിക്കാനും വനംവകുപ്പ് പദ്ധതിയിടുന്നുണ്ട്. വൃക്ഷത്തൈകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്. മറ്റു നഴ്സറികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ വൃക്ഷത്തൈകൾ ഓൺലൈനിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.