ബ്രിസ്ബേൻ നോർത്തിൽ സംയുക്ത തിരുനാളാഘോഷം
Friday, July 6, 2018 6:39 PM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോര്ത്തിൽ സെന്‍റ് അൽഫോൻസ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്േ‍റയും വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ മേരി മക്കിലപ്പിന്േ‍റയും സംയുക്ത തിരുനാൾ ആഘോഷിക്കുന്നു

നോർത്ത് ഗേറ്റ് സെന്‍റ് ജോണ്‍സ് ദേവാലയത്തിലാണ് തിരുനാളാഘോഷം. തിരുനാളിനൊരുക്കമായി ജൂലൈ 20 മുതൽ 28 വരെ എല്ലാ ദിവസവും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന ഉണ്ടായിരിക്കും.

21ന് (ശനി) വൈകുന്നേരം 5ന് ചെംസൈഡ് വെസ്റ്റ് ക്രേഗ്സലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2018 അരങ്ങേറും.

28ന് (ശനി) വൈകുന്നേരം 6.30ന് തിരുനാളിന് തുടക്കം കുറിച്ച് ഫാ. വർഗീസ് വാവോലിൽ കൊടിയേറ്റുകർമം നിർവഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജോണ്‍ പനന്തോട്ടം സന്ദേശം നൽകും.

29ന് (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ഡാന്‍റ്സ് തോട്ടത്തിൽ, ഫാ. ജിയോ ഫ്രാൻസിസ്, ഫാ. തോമസ് അരീക്കുഴി എന്നിവർ കാർമികത്വം വഹിക്കും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം, കരിമരുന്നു കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവ നടക്കും.

വിവരങ്ങൾക്ക്: ഫാ. ഏബ്രഹാം കഴുന്നടിയിൽ (വികാരി) 0401180633, ജോർജ് വർക്കി 0434 003836, ആന്‍റണി ജേക്കബ് 0402179074.

റിപ്പോർട്ട്: ജോളി കരുമത്തി