മെൽബണ്‍ ക്നാനായ മിഷനിൽ "വചനോപാസന 2018' ഓഗസ്റ്റ് 5ന്
Sunday, July 8, 2018 3:39 AM IST
മെൽബണ്‍: മെൽബണ്‍ ക്നാനായ മിഷനിൽ "വചനോപാസന 2018' എന്ന നാമധേയത്തിൽ വചനപ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. ഓഗസ്റ്റ് 5 ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ വൈകുന്നേരം 4.30ന് വി. കുർബാനയോടുകൂടി ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 8.30ന് സ്നേഹവിരുന്നോടു കൂടി അവസാനിക്കും. പ്രശസ്ത വചന പ്രഘോഷകൻ ഫാ. റോജൻ പൂനാട്ട് വിസി ആയിരിക്കും ധ്യാനം നയിക്കുക.

റിപ്പോർട്ട്: സോളമൻ ജോർജ്