സ്പൈ​ഡ​ർ​മാ​ന്‍റെ ശിൽപി സ്റ്റീ​വ് ഡി​റ്റ്കോ അ​ന്ത​രി​ച്ചു
Monday, July 9, 2018 11:26 PM IST
ബ​ർ​ലി​ൻ: സ്പൈ​ഡ​ർ​മാ​ൻ എ​ന്ന മാ​ർ​വെ​ൽ കോ​മി​ക്സി​ന്‍റെ സൂ​പ്പ​ർ ഹീ​റോ​യെ കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ സ്റ്റീ​വ് ഡി​റ്റ്കോ(90) വി​ട​വാ​ങ്ങി. ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്നു അ​ന്ത്യം. ജൂ​ണ്‍ 29ന് ​മാ​ൻ​ഹ​ട്ട​ണി​ലെ ഫ്ലാ​റ്റി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഡി​റ്റ്കോ പി​ന്നീ​ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

1960ക​ളി​ൽ ആ​രം​ഭി​ച്ച മാ​ർ​വെ​ൽ കോ​മി​ക്സ് എ​ന്ന ക​ന്പ​നി​യി​ലൂ​ടെ​യാ​ണ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​കു​ന്ന​ത്. ക​ന്പ​നി​യു​ടെ സി​ഇ​ഒ​യാ​യ സ്റ്റാ​ൻ ലീ, ​സ്റ്റീ​വ് ഡി​റ്റ്കോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച​ത്. ചി​ല​ന്തി​യു​ടെ ശ​ക്തി​യു​ള്ള ഒ​രു കൗ​മാ​ര​ക്കാ​ര​നാ​യി​രു​ന്നു ലീ​യു​ടെ മ​ന​സി​ൽ.

സ്പൈ​ഡ​ർ​മാ​നെ നീ​ല​യും ചു​വ​പ്പും ക​ല​ർ​ന്ന വേ​ഷ​മി​ടീ​ച്ച് എ​ട്ടു​കാ​ലി വ​ല​യെ​റി​ഞ്ഞ് ഏ​ത് ഉ​യ​ര​ത്തി​ൽ നി​ന്നും അ​നാ​യാ​സം താ​ഴേ​ക്ക് പ​തി​ക്കു​ന്ന സ്പൈ​ഡ​ർ​മാ​നാ​ക്കി മാ​റ്റി​യെ​ടു​ത്ത​തി​ന്‍റെ ക്രെ​ഡി​റ്റ് ഡി​റ്റ്കോ​യ്ക്ക് സ്വ​ന്തം. എ​ന്നാ​ൽ 1966ൽ ​ലീ​യു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്ന് ഡി​റ്റ്കോ ക​ന്പ​നി​യി​ൽ നി​ന്നും രാ​ജി​വ​ച്ചു. തു​ട​ർ​ന്ന് ഡി​സി കോ​മി​ക്സു​മാ​യി ചേ​ർ​ന്ന ദി ​ക്രീ​പ്പെ​ർ എ​ന്ന സാ​ങ്ക​ൽ​പ്പി​ക ഹീ​റോ​യെ സൃ​ഷ്ടി​ച്ചു. ബി​ബി​സി ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചൊ​രു ഡോ​ക്യൂ​മെ​ൻ​റ​റി ചെ​യ്തി​രു​ന്നു. സ്പൈ​ഡ​ർ​മാ​ൻ, ഡോ​ക്റ്റ​ർ സ്ട്രെ​യ്ഞ്ച് എ​ന്നി​വ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ