വാ​ൽ​സിം​ഹാം തീ​ർ​ഥാ​ട​നം: ബ്രി​സ്റ്റോ​ൾ, കാ​ർ​ഡി​ഫ് റീ​ജ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Monday, July 9, 2018 11:27 PM IST
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ വാ​ൽ​സിം​ഹാം തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ക്കേ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ൽ നി​ന്നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യി​ൽ. റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും വി​ധം ര​ണ്ടു കോ​ച്ചു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ബ്രി​സ്റ്റോ​ൾ, ഗ്ലോ​സ്റ്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കോ​ച്ചു​ക​ൾ പു​റ​പ്പെ​ടു​ക.

ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്ത് എ​ന്നു വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന ഒൗ​വ​ർ ലേ​ഡി ഓ​ഫ് വി​ഷിം​ഗ്ട​ണി​ലേ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭാ അം​ഗ​ങ്ങ​ൾ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ തീ​ർ​ഥാ​ട​ന​മാ​ണി​ത്.

ജൂ​ലൈ 15 ന് ​രാ​വി​ലെ 9ന് ​ജൃ​മ​ശ​ലെ മി​റ ണീൃ​വെ​ശു ഓ​ടെ ആ​രം​ഭി​ച്ച് സോ​ജി ഓ​ലി​യ്ക്ക​ല​ച്ച​ന്‍റെ മ​രി​യ​ൻ പ്ര​ഭാ​ഷ​ണം ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വും മ​റ്റു രൂ​പ​താ വൈ​ദി​ക​രും ചേ​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി, അ​ഭി. ബി​ഷ​പ്പ് അ​ല​ൻ ഹോ​പ്സി​ന്‍റെ ആ​ശം​സാ പ്ര​സം​ഗം എ​ന്നി​വ​യോ​ടെ വൈ​കു​ന്നേ​രം 5നു ​തീ​രു​ന്ന ഈ ​തീ​ർ​ഥാ​ട​ന​ത്തി​ൽ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ൽ നി​ന്നും ക​ഴി​യു​ന്ന​ത്ര​യും പേ​ർ സം​ബ​ന്ധി​ച്ചു പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ക​യും രൂ​പ​താ തീ​ർ​ഥാ​ട​നം വി​പു​ല​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി​യും മ​റ്റു കു​ർ​ബാ​ന സെ​ന്‍റ​റു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഫാ. ​സി​റി​ൾ ഇ​ട​മ​ന എ​സ്ഡി​ബി, ഫാ. ​സ​ണ്ണി പോ​ൾ എം​എ​സ്എ​ഫ്എ​സ്, ഫാ. ​ജോ​സ് മാ​ളി​യേ​ക്ക​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​സി​റി​ൾ ത​ട​ത്തി​ൽ, ഫാ. ​അം​ബ്രോ​സ് മാ​ളി​യേ​ക്ക​ൽ, ഫാ. ​സ​ജി അ​പ്പൂ​ഴി​പ​റ​ന്പി​ൽ, ഫാ. ​ജി​മ്മി പു​ളി​ക്ക​ൽ​കു​ന്നേ​ൽ, ഫാ. ​ജോ​യി വ​യ​ലി​ൽ സി​എ​സ്ടി, ഫാ. ​ടോ​ണി പ​ഴ​യ​കു​ളം സി​എ​സ്ടി എ​ന്നി​വ​ർ എ​ല്ലാ​വ​രെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും തീ​ർ​ഥാ​ട​ന​ത്തി​നു പോ​കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ റീ​ജ​ണ​ൽ ട്ര​സ്റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫി​ലി​പ്പ് ക​ണ്ടോ​ത്ത് (റീ​ജി​യ​ണ​ൽ ട്ര​സ്റ്റി), റോ​യി സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് റീ​ജി​യ​ണ​ൽ ട്ര​സ്റ്റി), ജ​യിം​സ് പ​യ്യ​പ​ള്ളി (വാ​ൽ​സി​ങ്ങാം പി​ൽ​ഗ്രി​മേ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​ർ)

റി​പ്പോ​ർ​ട്ട്: ഫി​ല​പ്പ് ജോ​സ​ഫ്