ഫിലഡൽഫിയ: ചരിത്രസ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തിന്റെ മടിത്തട്ടിലുള്ള വിവിധ സഭകളുടെ വിശാസ ഐക്യവേദിയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവാനിയായ്ക്ക് 2018-19 കാലഘട്ടത്തിലേക്കുള്ള പുതി ഭരണസമിതി നിലവിൽ വന്നു.
ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമായിട്ടുള്ള 22 ദേവാലയങ്ങളിലെ ക്രൈസ്തവ വിശ്വാസികളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ്പ് വിവിധ പ്രായത്തിലുള്ളവർക്കായി വ്യത്യസ്ത തരത്തിലുള്ള വിനോദ-വിജ്ഞാന കാര്യപരിപാടികൾക്ക് നേതൃത്വം കൊടുത്തു പ്രവർത്തിക്കുന്നു. ഓഗസ്റ്റ് നാല് ശനിയാഴ്ച ജോർജ് വാഷിംഗ്ടണ് ഹൈസ്കൂളിൽ വച്ചു ഇദംപ്രഥമമായി നടത്തുന്ന മത്സരദിനത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയാണ്. തുടർന്ന് ഒക്ടോബർ 14 ഞായറാഴ്ച സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വച്ചു ഗോസ്പൽ ക്വയർ ഫെസ്റ്റ്, പിന്നീട് ഡിസംബർ 8 ശനിയാഴ്ച വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വേൾഡ് ഡേ പ്രയർ എന്നീ പരിപാടികളാണ് ഈ കാലയളവിൽ എക്യുമെനിക്കൽ ഫെലോഷിപ്പ് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയിക്കുകയുണ്ടായി.
ഈ പ്രവാസി ഭൂമിയിൽ എത്തിയിരിക്കുന്ന ക്രസ്ത്യൻ സമൂഹം ഒന്നിച്ചു ഒരു കൂട്ടായ്മയിൽ ക്രിസ്തുവിന് പ്രകീർത്തിക്കുവാനായി രൂപം കൊണ്ടിരിക്കുന്ന ഫെലോഷിപ്പ് ഇന്നു സമൂഹത്തിലെ ഓരോ സ്പന്ദനങ്ങൾക്കൊപ്പവും ആലംബഹീനർക്കും അശരണർക്കും ആശാ കേന്ദ്രമായി പ്രവർത്തിക്കുന്നതായും എല്ലാവർഷവും എക്യുമെനിക്കൽ ഫെലോഷിപ്പ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സഹായങ്ങൾ നൽകി വരികയും ചെയ്യുന്നു.
എക്യുമെനിക്കൽ ഫെലോഷിപ്പ് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും അതിലുപരി നാളിതുവരെ എക്യുമെനിക്കൽ ഫെലോഷിപ്പിനു സഹായങ്ങൾ നൽകിയിരിക്കുന്ന എല്ലാവരോടും ഈയവസരത്തിൽ നന്ദി അറിയിക്കുന്നതായി ഫാ. സജി മുക്കൂട്ട് അറിയിച്ചു.
എക്യുമെനിക്കൽ ഫെലോഷിപ്പ് ഭാരവാഹികളായി ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരിൽ(കോ. ചെയർമാൻ, സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ), ഫാ. റെനി ജേക്കബ് (റിലിജിയസ്, സെ. മേരീസ് ക്നാനായ ജാക്കബൈറ്റ് ചർച്ച്), അബിൻ ബാബു(സെക്രട്ടറി, സെ. മേരീസ് ഓർത്തഡോക്സ് ചർച്ച്), ഷാലു പുന്നൂസ്(ട്രഷറർ, സെ. ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്), ബിനു ജോസഫ്(ജോ. സെക്രട്ടറി, ക്രിസ്റ്റോസ് മാർത്തോമ ചർച്ച്), തോമസ് ചാണ്ടി(അസി. ട്രഷറർ, അസൻഷൻ മാർത്തോമ ചർച്ച്), സോബി ഇട്ടി(ചാരിറ്റി, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് പിഎ), ഗ്ലാഡ്വിൻ മാത്യു(യൂത്ത്, ക്രിസ്റ്റോസ് മാർത്തോമ ചർച്ച്), ജോർജ് മാത്യു(സുവനീർ, സെ. ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച്), സാബു പാന്പാടി(ക്വയർ, സിഎസ്ഐ, ക്രൈസ്റ്റ് ചർച്ച് ഇൻ പിഎ), ഷൈല രാജൻ(കൾച്ചറൽ പ്രോഗ്രാം, സെന്റ് മേരീസ് ഓർത്തഡോക്സ് കത്ത്രീഡൽ), ജീമോൻ ജോർജ്(പിആർഒ, സെ. പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ), വിൻസന്റ് ഇമ്മാനുവേൽ(ഓഡിറ്റർ സെ. തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ചർച്ച), സഖറിയ മത്തായി(ഓഡിറ്റർ, സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ) എന്നിവരെ തെരഞ്ഞെടുത്തു.
എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാനും എക്യുമെനിക്കൽ ഫെലോഷിപ്പിനെക്കുറിച്ചു കൂടുതൽ അറിയുവാനുമായി സന്ദർശിക്കുക..www.philadelphiaecumenical.org
റിപ്പോർട്ട്: ജീമോൻ ജോർജ്