ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് ഗു​രു​പൂ​ർ​ണി​മ ദി​നാ​ച​ര​ണം കാ​ല​ടി​യി​ൽ
Tuesday, July 10, 2018 10:33 PM IST
കൊ​ച്ചി: ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 27നു ​വ​ന്പി​ച്ച ഗു​രു​പൂ​ർ​ണി​മ ആ​ഘോ​ഷം. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ജ്ഞാ​ന​ക്ഷേ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ആ​യി​ര​ത്തി അ​ഞ്ഞു​റി​ല​ധി​കം വ​രു​ന്ന ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലും അ​ന്നേ​ദി​വ​സം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഗു​രു​പൂ​ർ​ണി​മ ദി​നം ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ച​രി​ക്കാ​ൻ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ര​ള സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്. ച​ന്ദ്ര​സാ​ബു വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബം​ഗ​ളു​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ’വേ​ദ​വി​ജ്ഞാ​ൻ മ​ഹാ​വി​ദ്യാ​പീ​ഠം’ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ജീ​വ​ന​ക​ല​യു​ടെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ​രി​ശീ​ല​ക​നു​മാ​യ പ്ര​ശാ​ന്ത് നാ​യ​ർ, ശ്രീ​ശ്രീ ഗു​രു​ദേ​വി​ന്‍റെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യും ജീ​വ​ന​ക​ല​യു​ടെ ഇ​ന്‍റ​ർ​നേ​ഷ​ണ​ൽ പ​രി​ശീ​ല​ക​യു​മാ​യ മീ​ര​പ്ര​ശാ​ന്ത് തു​ട​ങ്ങി​യ സീ​നി​യ​ർ ആ​ർ​ട് ലി​വിം​ഗ് പ​രി​ശീ​ല​ന പ്ര​മു​ഖ​ർ ജൂ​ലൈ 25 ന് ​കാ​ല​ടി​യി​ലെ​ത്തും. ഗു​രു​പൂ​ർ​ണി​മ സ്പെ​ഷ​ൽ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വ​വു​മാ​യി കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ശാ​ന്ത് നാ​യ​ർ, മീ​ര പ്ര​ശാ​ന്ത് ദ​ന്പ​തി​ക​ളെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ന്ദ്ര​ങ്ങ​ളും സം​യു​ക്ത​മാ​യി പൂ​ർ​ണ കു​ഭം ന​ൽ​കി വ​ര​വേ​ൽ​ക്കും.

നൂ​റ്റി​എ​ട്ട് പൂ​ജ പ​ണ്ഡി​റ്റു​മാ​ർ സ​മൂ​ഹ ഗു​രു​പൂ​ജ ന​ട​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും കാ​ല​ടി​യി​ലെ ഗു​രു​പൂ​ർ​ണി​മ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കു . പ്ര​സാ​ദ​വി​ത​ര​ണം , ജ​ല ആ​ര​തി, മ​ഹാ​സ​ത്സം​ഗ് തു​ട​ങ്ങി​യ മ​റ്റ് ച​ട​ങ്ങു​ക​ളും ന​ട​ക്കും. സൗ​ജ​ന്യ​മാ​യി ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447458546,9746475501