ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് വാ​ഴ്സി​റ്റി സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ
Wednesday, July 11, 2018 10:20 PM IST
ബം​​​ഗ​​​ളൂ​​​രു: ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി നി​​​റ​​​വി​​​ലേ​​​ക്ക്. ഒ​​​രു വ​​​ർ​​​ഷം നീ​​​ളു​​​ന്ന സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം 14ന് ​​​കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് പ്രോ-​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഫാ.​ ​​വി.​​​എം. ​ഏ​​​ബ്ര​​​ഹാം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ 11.30ന് ​​​കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ൽ ന​​​ട​​​ക്കു​​​ന്ന ച​​ട​​ങ്ങി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ.​​​ജോ​​​ർ​​​ജ് എ​​​ട​​​യാ​​​ടി​​​യി​​​ൽ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വ് കൈ​​​ലാ​​​ഷ് സ​​​ത്യാ​​​ർ​​​ത്ഥി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​ൻ​​​ഫോ​​​സി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൻ ഡോ. ​​​സു​​​ധ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, മൈ​​​സൂ​​​രു കി​​​രീ​​​ടാ​​​വ​​​കാ​​​ശി യ​​​ദു​​​വീ​​​ർ കൃ​​​ഷ്ണ​​​ദ​​​ത്ത ചാ​​​മ​​​രാ​​​ജ വൊ​​​ഡ​​​യാ​​​ർ, മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​മ​​​ലിം​​​ഗ​​​റെ​​​ഡ്ഡി എ​​​ന്നി​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ മാ​​​ണ്ഡ്യ രൂ​​​പ​​​ത ബി​​​ഷ​​​പ്പും ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യ മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ.​​​തോ​​​മ​​​സ് സി.​​​മാ​​​ത്യു സ്വാ​​ഗ​​ത​​മാ​​ശം​​സി​​ക്കും.

സി​​​എം​​​ഐ സ​​​ന്ന്യാ​​​സ ​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വാ​​ഴ്സി​​റ്റി​​യു​​ടെ ജൂ​​​ബി​​​ലി​​​യാ​​ഘോ​​ഷ​​ത്തി​​ന് വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​​രി​​​പാ​​​ടി​​​ക​​ളാ​​ണ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജൂ​​​ബി​​​ലി സ്മാ​​​ര​​​ക സ്റ്റാ​​​മ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ഇ​​​ന്ന് ക്രൈ​​​സ്റ്റ് ഗ്രൗ​​​ണ്ടി​​​ൽ ബം​​​ഗ​​​ളൂ​​​രു ചീ​​​ഫ് പോ​​​സ്റ്റ്മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ ചാ​​​ൾ​​​സ് ലോ​​​ബോ നി​​​ർ​​​വ​​​ഹി​​​ക്കും. 21ന് ​​​പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി-​​​പൂ​​​ർ​​​വ അ​​​ധ്യാ​​​പ​​​ക സം​​​ഗ​​​മ​​​ത്തി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​ ​​അ​​​നി​​​ൽ ഡി.​ ​​സ​​​ഹ​​​സ്രാ​​​ബു​​​ദ്ദെ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും നോ​​​ണ്‍-​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ന​​​ന്ദ​​​ൻ നി​​​ലേ​​​ക​​​നി, ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ-​​​പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ​​​മ​​​ന്ത്രി കൃ​​​ഷ്ണ ബൈ​​​ര​​​ഗൗ​​​ഡ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ ഫാ.​ ​​പോ​​​ൾ അ​​​ച്ചാ​​​ണ്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ചി​​​ക്മ​​​ഗ​​​ളൂ​​​രു ജി​​​ല്ല​​​യി​​​ലെ ഒ​​​മ്പ​​​ത് കോ​​​ള​​​ജു​​​ക​​​ളെ ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ദ​​​ത്തെ​​​ടു​​​ത്ത​​​താ​​​യി ര​​​ജി​​​സ്ട്രാ​​​ർ ഡോ.​ ​​അ​​​നി​​​ൽ ജോ​​​സ​​​ഫ് പി​​​ന്‍റോ അ​​​റി​​​യി​​​ച്ചു. ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ലു​​​മ്നി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജു​​​ഗു​​​നു ഉ​​​ബെ​​​റോ​​​യി​​​യും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.