അ​ഭ​യാ​ർ​ഥി​ക​ളെ നാ​ടു​ക​ട​ത്തി, ജ​ർ​മ​ൻ മ​ന്ത്രി സീ​ഹോ​ഫ​ർ​ക്ക് ത​മാ​ശ
Wednesday, July 11, 2018 11:16 PM IST
ബ​ർ​ലി​ൻ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു​ള്ള അ​റു​പ​ത്തൊ​ന്പ​ത് അ​ഭ​യാ​ർ​ഥി​ക​ളെ ജ​ർ​മ​നി​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹോ​സ്റ്റ് സീ​ഹോ​ഫ​റു​ടെ ക്രൂ​ര​മാ​യ ത​മാ​ശ. ത​ന്‍റെ അ​റു​പ​ത്തൊ​ന്പ​താം പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് അ​റു​പ​ത്തൊ​ന്പ​തു പേ​രെ നാ​ടു ക​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ര​ത​മ്യം.

താ​ലി​ബാ​ൻ അ​ട​ക്ക​മു​ള്ള ഇ​സ്ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക​ൾ ശ​ക്ത​രാ​യി തു​ട​രു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് അ​റി​ഞ്ഞി​ട്ടും അ​ഭ​യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ച്ച​തി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് നാ​ടു​ക​ട​ത്ത​ൽ.

സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു മു​ന്നി​ൽ മൈ​ഗ്രേ​ഷ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സീ​ഹോ​ഫ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. ഇ​തി​നി​ടെ, 66 അ​ഭ​യാ​ർ​ഥി​ക​ളെ ക​ട​ലി​ൽ​നി​ന്ന് ര​ക്ഷ​പെ​ടു​ത്തി എ​ത്തി​ച്ച ക​പ്പ​ലി​ന് ഇ​റ്റാ​ലി​യ​ൻ തീ​ര​ത്ത് അ​ടു​ക്കാ​ൻ അ​നു​മ​തി​യും നി​ഷേ​ധി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ