മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ഫ്ളാ​റ്റി​ൽ മോ​ഷ​ണം
Thursday, July 12, 2018 10:22 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യും എ​ച്ച്ആ​ർ​ഡി മി​നി​സ്ട്രി ഉ​ദ്യോ​സ്ഥ​നു​മാ​യ മ​നോ​ജ് കി​ഴ​ക്കേ​മു​റി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ (2 /6 നോ​ർ​ത്ത് വെ​സ്റ്റ് മോ​ത്തി​ബാ​ഗ് ) മോ​ഷ​ണം. മോ​ഷ​ണ​ത്തി​ൽ വീ​ട്ടി​ലി​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും 20,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട് പൂ​ട്ടി മ​നോ​ജും ഭാ​ര്യ സാ​റാ​മ്മ​യും ഓ​ഫീ​സി​ലും മ​ക്ക​ൾ സ്കൂ​ളി​ലും പോ​യി​രു​ന്നു. മ​റ്റു ഫ്ളാ​റ്റു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ൾ ഫോ​ണി​ൽ മ​നോ​ജി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​ത്. മു​റി​യി​ലെ ലോ​ക്ക​ർ കു​ത്തി​തു​റ​ന്നാ​ണ് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടാ​വ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി​യാ​ണ് മ​നോ​ജ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്