"ദർശനം 2018' വർണാഭമായി
Saturday, July 28, 2018 6:05 PM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംയുക്ത തിരുനാളിനോടനുബന്ധമായി നടത്തിവരുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവൽ "ദർശനം 2018" വർണാഭമായി.

ബ്രിസ്ബേൻ സൗത്ത് സെന്‍റ് തോമസ് ഇടവക ഇപ്സ് വിച്ച് അവേ മരിയ കാത്തലിക് കമ്യൂണിറ്റി, സിഎസ്ഐ കമ്യൂണിറ്റി, യാക്കോബായ കമ്യൂണിറ്റി, ഓർത്തഡോക്സ് കമ്യൂണിറ്റി തുടങ്ങിയ വിവിധ ക്രിസ്ത്യൻ സഭാ സമൂഹങ്ങളിൽ നിന്നുള്ള കലാകാരന്മാരും കൾച്ചറൽ ഫെസ്റ്റിൽ പങ്കെടുത്തു.

ക്യൂൻസ്‌ലാൻഡ് കാബിനറ്റ് മിനിസ്റ്റർ ആന്‍റണി ലൈനം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോളി കരുമത്തി സ്വാഗതം ആശംസിച്ചു സെന്‍റ് അൽഫോൻസ കാത്തലിക് ചർച്ച് വികാരി ഫാ. എബ്രഹാം കഴുന്നടിയിൽ, ഫാ. തോമസ് അരീക്കുഴി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സജിത് ജോസഫ് നന്ദി പറഞ്ഞു. കൗൺസിലർ ഫിയോണ കിം പങ്കെടുത്തു. ജോസഫ് കുര്യൻ, അസിൻ പോൾ, രാജു പനന്താനം, പീറ്റർ തോമസ്, ജോർജ് വർക്കി, ജേക്കബ് പുളിക്കോട്, സന്തോഷ് മാത്യു, അജി എടയാർ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകി.

റിപ്പോർട്ട് : ജോളി കരുമത്തി