ബെൻഡിഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷവും ഓൾ ഓസ്ട്രേലിയ വടംവലി മത്സരവും
Friday, August 3, 2018 10:56 PM IST
ബെൻഡിഗോ: ഓസ്ട്രേലിയയിലെ ബെൻഡിഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷവും ഓൾ ഓസ്ട്രേലിയ വടംവലി മത്സരവും സെപ്റ്റംബർ ഒന്നിന് ഈഗിൾഹോക്ക് സെന്‍റ് ലിബേറിയസ് ഹാളിൽ നടക്കും.

രാവിലെ 9 30 നു വിവിധ കലാകായിക മത്സരങ്ങളോടുകൂടി ആഘോഷപരിപാടികൾ ആരംഭിക്കും. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവാതിരയും ചെണ്ടമേളവും തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറും . മാവേലിയുടെ വരവേൽപിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും .

ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മത്സരം ഉച്ചകഴിഞ്ഞ് 2 ന് ആരംഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് ബെൻഡിഗോ മലയാളി അസോസിയേഷൻ നൽകുന്ന 3001 ഡോളർ കാഷ് അവാർഡും സുനു സൈമണ്‍ സ്പോണ്‍സർ ചെയ്യുന്ന ഉറവക്കുഴിയിൽ സൈമണ്‍ ആൻഡ് മേരി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. ആഘോഷ ചടങ്ങുകൾക്ക് മാറ്റ് കൂട്ടുവാൻ ബെൻഡിഗോ മേയറും മറ്റു എംപി മാരും മുഖ്യാതിഥികളായിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ഷിലിന് റോയ് അറിയിച്ചു.

റിപ്പോർട്ട് : എബി പൊയ്കാട്ടിൽ