ഡബ്ലിനിൽ ഫാ. ആന്‍റണി വിബിൻ സേവ്യറിന് ഉൗഷ്മള സ്വീകരണം
Saturday, August 4, 2018 5:10 PM IST
ഡബ്ലിൻ: വരാപ്പുഴ അതിരൂപതയിൽ നിന്നും അയർലൻഡിൽ സേവനത്തിനായെത്തിയ ഫാ. ആന്‍റണി വിബിൻ സേവ്യേറിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി. ഡബ്ളിൻ ആർച്ച്ബിഷപ് ഡർമിയ്ഡ് മാർട്ടിന്‍റെ പ്രത്യേക ആവശ്യപ്രകാരമാണ് ഫാ. ആന്‍റണി വിബിൻ സേവ്യർ ഡബ്ലിനിൽ ശുശ്രൂഷയ്ക്കായി എത്തിചേർന്നത്.

വിമാനത്താവളത്തിൽ ഇടവക വികാരിയായ ഡെസ്മണ്ട് ഡോയേലിനുവേണ്ടി പാരിഷ് സെക്രട്ടറി സ്റ്റെഫനി പെപ്പറും ഫാ. ജോർജ് അഗസ്റ്റിനും പൂചെണ്ടുകൾ നൽകി സ്വീകരിച്ചു.

സെന്‍റ്. ഫിനിയന്സ് ചർച്ച് റിവർ വാലിയുടെയും ഒൗർ ലേഡി ക്വീൻ ഓഫ് ഹെവൻ ചർച്ച് ഡബ്ലിൻ എയർപോർട്ടിന്‍റെയും ഇൻചാർജ് ആണ് ഫാ. ആന്‍റണി വിബിൻ. കെസിബിസി ജോയിന്‍റ് സെക്രട്ടറിയായും വരാപ്പുഴ ആർച് ഡയോസിസിന്‍റെ പബ്ലിക് റിലേഷൻ ഓഫീസറായും ജീവനാഥം മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.