ഹെന്നൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു
Sunday, August 5, 2018 2:25 PM IST
ബംഗളൂരൂ: ഹെന്നൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ മര്‍ത്തശ്മൂനി അമ്മയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ 8.30-നു നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് ഫാ. വര്‍ഗീസ് ജോര്‍ജ് പുലയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ടോം ജോണ്‍ വചനശുശ്രൂഷ നടത്തി. നേര്‍ച്ചയോടുകൂടി 11.30-നു പെരുന്നാള്‍ സമാപിച്ചു.