ന്യൂഡൽഹി: ദ്വാരക പീയൂസ് സീറോ മലബാർ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. പത്താം പീയൂസിന്റെ തിരുനാൾ ഓഗസ്റ്റ് 17, 18, 19 തീയതികളിൽ. തിരുനാൾ നൊവേനയ്ക്ക് ഓഗസ്റ്റ് 10,11,13, 14,16, 17 എന്നീ ദിവസങ്ങളിൽ വൈകുന്നേരം 7.30ന് വി. കുർബാന, നൊവേന. 15നു രാവിലെ 8ന് വി. കുർബാന, തുടർന്ന് നൊവേന ഉണ്ടായിരിക്കും.
17നു വൈകുന്നേരം 7.15ന് തിരുനാൾ കൊടിയേറ്റം. മുഖ്യകാർമികൻ മോണ്‍ സ്റ്റെയ്ലി പുൽപറയിൽ(വികാരി ജനറൽ ഫരീദാബാദ് രൂപത) വി. കുർബാന, നൊവേന. മുഖ്യ തിരുനാൾ ദിനമായ 19ന് ആഘോഷമായി തിരുനാൾ കുർബാനയ്ക്ക് ഫാ. അനൂപ് മഠത്തിപ്പറന്പിൽ(സെകട്ടറി, ആർച്ച് ബിഷിപ്പ് ഫരീദാബാദ് രൂപത) മുഖ്യ കാർമികത്വം വഹിക്കും. തിരുനാൾ സന്ദേശം റവ. ഡോ. പീയൂസ് മലേകണ്ടത്തിൽ(വികാരി സെന്റ് പീറ്റേഴ്സ് ചർച്ച്, ആർകെ പുരം). തുടർന്ന് ലദീഞ്ഞ്, വാദ്യമേളങ്ങളോടുകൂടിയ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
തിരുനാളിനോടുബന്ധിച്ചു നടക്കുന്ന വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. വർഗീസ് ഇത്തിത്തറ, ഫാ. മാത്യു തുമൂള്ളിൽ, ആർ. മാർട്ടിൻ പാലമറ്റം, ഫാ. ജിന്റോ കോട്ടക്കാട്ട്. ആർ. സനോജ് എംഎസ്ടി, ഫാ. ഡേവിസ് കല്യായത്തുപറന്പിൽ, ഫാ. സുനിൽ പണിച്ചേൽപള്ളിൽ, ഫാ. പോൾരാജ് കൊടിയൻ തുടങ്ങിയ വൈദികർ കാർമികത്വം വഹിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്