ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ പ​തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും തി​രു​നാ​ളും ആഘോഷിച്ചു
Monday, August 6, 2018 9:35 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ പ​തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും വി. ​പ​ത്രോ​സി​ന്‍റെ​യും വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​ദ​ഷി​ണ​ത്തി​ന് നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ. ഡോ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ, റ​വ. ഫാ. ​മാ​ത്യു കി​ഴ​ക്കേ​ചി​റ, റ​വ. ഫാ. ​റോ​മ​ൽ ക​ണി​യാം​പ​റ​ന്പി​ൽ, റ​വ. ആ​ർ. ജോ​ണ്‍ ദ​യാ​ന​ന്ദ്, റ​വ. ഫാ. ​ഷാ​ജി പൂ​യി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​നു കൈ​കാ​ര​ൻ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. തി​രു​നാ​ൾ വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും വി​കാ​രി റ​വ. ഡോ. ​പി​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്