’നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ൻ’ നാ​ട​ക​വു​മാ​യി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Monday, August 6, 2018 9:40 PM IST
സി​ഡ്നി: സി​ഡ്നി​യി​ലെ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ’ഉ​ത്രാ​ട സ​ന്ധ്യ’ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ൻ നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന നാ​ട​ക​ത്തി​ൽ ഇ​രു​പ​തോ​ളം അ​ഭി​നേ​താ​ക്ക​ളാ​ണ് അ​ണി നി​ര​ക്കു​ക.

അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ക​ലാ​കാ​രന്മാ​ർ ത​ന്നെ​യാ​ണ് നാ​ട​ക​ത്തി​ലെ വി​വി​ധ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റേ​യും രം​ഗ​പ​ട​ത്തി​ന്‍റേയും പ്ര​കാ​ശ വി​ന്യാ​സ​ത്തി​ന്േ‍​റ​യും അ​ക​ന്പ​ടി​യോ​ടെ സ​ജ്ജ​മാ​ക്കു​ന്ന നാ​ട​ക​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മ​നോ​ജ് മു​ട​ക്കാ​രി​ലാ​ണ്. സു​രേ​ഷ് മാ​ത്യു സം​വി​ധാ​ന​വും ശ​ബ്ദ മി​ശ്ര​ണ​വും നി​ർ​വ​ഹി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 18 ശ​നി​യാ​ഴ്ച 2.30 മു​ത​ൽ ലി​വ​ർ​പൂ​ൾ ഓ​ൾ സെ​യി​ന്‍റ്സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും നൃ​ത്ത, നൃ​ത്തേ​ത​ര പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. അ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന​മേ​ള​യും , ഡി​സ്കോ ജോ​ക്കി മ്യൂ​സി​ക്കും ഉ​ണ്ടാ​കും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: 0411375191

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ജോ​സ​ഫ്