രാ​ജ​രാ​ജേ​ശ്വ​രി​ന​ഗ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, August 6, 2018 9:41 PM IST
ബം​ഗ​ളൂ​രു: രാ​ജ​രാ​ജേ​ശ്വ​രി​ന​ഗ​ർ സ്വ​ർ​ഗ​റാ​ണി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ജൂ​ലൈ 25ന് ​രാ​വി​ലെ 8.45ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കും ല​ദീ​ഞ്ഞി​നും പ്ര​ദ​ക്ഷി​ണ​ത്തി​നും വി​കാ​രി ഫാ.​തോ​മ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം നേ​ർ​ച്ച​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.