കു​ട്ട​നാ​ടി​ന് ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്
Monday, August 6, 2018 9:44 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് മു​ന്നു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, എ​ണ്ണ, ബി​സ്ക​റ്റ്, ബെ​ഡ്ഷീ​റ്റു​ക​ൾ, ഷ​ർ​ട്ടു​ക​ൾ, കു​ടി​വെ​ള്ളം, ലോ​ഷ​നു​ക​ൾ, സോ​പ്പ്, ഗോ​ത​ന്പ് തു​ട​ങ്ങി​യ​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ധു ക​ല​മാ​നൂ​ർ, പി.​ജെ. ജോ​ജോ, സൈ​മ​ണ്‍ ത​ല​ക്കോ​ട​ൻ, സ​ജീ​വ്, ചാ​ർ​ളി മാ​ത്യു, പ്രി​ജി, ഷാ​ജു ദേ​വ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.