ഇ​റ്റ​ലി​യി​ലെ ബൊ​ളോ​ഞ്ഞ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വ​ൻ സ്ഫോ​ട​നം; 70 പേ​ർ​ക്കു പ​രി​ക്ക്
Monday, August 6, 2018 10:44 PM IST
റോം: ​ഇ​റ്റ​ലി​യി​ലെ ബൊ​ളോ​ഞ്ഞ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വ​ൻ സ്ഫോ​ട​നം. തി​ങ്ക​ളാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള മോ​ട്ടോ​ർ​വേ​യി​ൽ ര​ണ്ടു ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​താ​ണ് സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് വ​ൻ ഉ​യ​ര​ത്തി​ൽ തീ​യും പു​ക​യും ഉ​യ​ർ​ന്നു.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും 70 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ 14 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മോ​ട്ടോ​ർ​വേ​യും ബൊ​ളോ​ഞ്ഞ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ബോ​ർ​ഹോ പ​നി​ഗ​ലെ​യും പോ​ലീ​സ് അ​ട​ച്ചു. കാ​റു​മാ​യി പോ​യ ഒ​രു ട്ര​ക്ക് തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ളു​മാ​യി പോ​യ മ​റ്റൊ​രു ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.