"​അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ’​ക്ക് ഓ​സ്ട്രേ​ലി​യ​യി​ൽ ഫാ​ൻ​സ് ഷോ; ​വ​രു​മാ​നം ആ​ദി​വാ​സി ക്ഷേ​മ​ത്തി​ന്
Wednesday, August 8, 2018 7:11 PM IST
ഹൊ​ബാ​ർ​ട്ട് (ഓ​സ്ട്രേ​ലി​യ): കേ​ര​ള​ത്തി​ൽ വ​ൻ വി​ജ​യം നേ​ടി​യ മ​മ്മൂ​ട്ടി ചി​ത്രം "​അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ’​ക്ക് ഓ​സ്ട്രേ​ലി​യ​യി​ൽ ഫാ​ൻസ് ഷോ ​സം​ഘ​ടി​പ്പി​ക്കും. റി​ലീ​സ് ചെ​യ്തു അ​റു​പ​ത്തി​യ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഫാ​ൻ​സ് ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഓ​സ്ട്രേ​ലി​യ​ൻ ചാ​പ്റ്റ​റാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഷോ​യി​ൽ​നി​ന്നു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും മ​മ്മൂ​ട്ടി​യു​ടെ ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കു വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നു സം​ഭാ​വ​ന ചെ​യ്യും. ഫാ​ൻ​സ് ഷോ​യു​ടെ ടി​ക്ക​റ്റി​ന്‍റെ വി​ൽ​പ്പ​ന ന്യൂ ​നോ​ർ​ഫ്ലോ​ക് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ ജോ​സ​ഫ് കു​ഴി​യി​ൽ ഫാ. ​മാ​ർ​ക്ക് ഹാ​ൻ​സി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ്, സം​ഘ​ട​ന​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജി​നോ ജേ​ക്ക​ബ് വെ​ട്ട​ത്തു​വി​ല, സി​നി​മ​യു​ടെ ടാ​സ്മാ​നി​യ​ൻ വി​ത​ര​ണ​ക്കാ​ര​നാ​യ ജോ​സ്മോ​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.