"സാ​ന്തോം 2018' ​വർണാഭമായി
Wednesday, August 8, 2018 9:56 PM IST
മെ​ൽ​ബ​ണ്‍: സെ​ൻ​റ് മേ​രീ​സ് പാ​രീ​ഷ് മെ​ൽ​ബ​ണ്‍ വെ​സ്റ്റ് പാ​രീ​ഷ് ഡേ ​"​സാ​ന്തോം 2018' ​മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​വി​കാ​രി ജ​ന​റ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ലൈ 28നു ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ പാ​രീ​ഷ് അം​ഗ​ങ്ങ​ളു​ടെ വൈ​വി​ദ്ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​യി .

ഫാ. ​ജോ​ണ്‍ ഹീ​ലി, ല​വേ​ർ​ട്ട​ൻ പാ​രീ​ഷ് വി​കാ​രി, ഫാ. ​എ​ബ്ര​ഹാം ന​ടു​കു​ന്നേ​ൽ, സെ​ൻ​റ് മേ​രീ​സ് പാ​രീ​ഷ് മെ​ൽ​ബോ​ണ്‍ വെ​സ്റ്റ് വി​കാ​രി, ഇ​ട​വ​ക ട്രു​സ്റ്റി​ക​ളാ​യ പോ​ൾ​ചാ​ണ്ടി, ജോ​സി ജോ​സ​ഫ്, എ​ബ്ര​ഹാം കൊ​ച്ചു​പു​ര​ക്ക​ൽ, നെ​ൽ​സ​ണ്‍ ദേ​വ​സി​യ, ഫ്രാ​ൻ​സി​സ് ദേ​വ​സി​യ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മൊ​ൻ​സി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ