ഓ​ണം അ​വ​ധി: ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് ര​ണ്ടു സ്പെ​ഷ​ലു​ക​ൾ കൂ​ടി
Thursday, August 9, 2018 9:44 PM IST
ബം​ഗ​ളൂ​രു: ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ടു ബ​സു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ലേ​ക്കു​ള്ള റി​സ​ർ​വേ​ഷ​ൻ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഓ​ണാ​വ​ധി​ക്ക് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച ബ​സു​ക​ളു​ടെ എ​ണ്ണം 37 ആ​യി. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച സ​ർ​വീ​സു​ക​ളി​ൽ തി​ര​ക്കേ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ട്ട​യം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കു​മ​ളി, തേ​ക്ക​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ. മൈ​സൂ​രു റോ​ഡ് സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റേ​ഷ​ൻ, ശാ​ന്തി​ന​ഗ​ർ ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന​ത്.
അ​തേ​സ​മ​യം, കേ​ര​ള ആ​ർ​ടി​സി പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി 70 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ൽ 23, 24 തീ​യ​തി​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്നാ​ണ് ക​ഐ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തി​ര​ക്ക് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കും. അ​വ​ധി​ക്കു ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഇ​രു ആ​ർ​ടി​സി​ക​ളും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് മ​ല​യാ​ളി യാ​ത്രി​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ്. യ​ശ്വ​ന്ത​പു​ര എ​റ​ണാ​കു​ളം പ്ര​തി​വാ​ര ത​ത്കാ​ൽ ട്രെ​യി​നാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ 25 വ​രെ ഒ​ന്പ​തു സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്.

മ​ട​ക്ക​യാ​ത്ര​യ്ക്ക് ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് 29 സ്പെ​ഷ​ൽ ബ​സു​ക​ൾ

ബം​ഗ​ളൂ​രു: ഓ​ണാ​വ​ധി​ക്കു ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് മ​ട​ക്ക​യാ​ത്ര​യ്ക്ക് 29 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി. ഓ​ണ​ത്തി​നു ശേ​ഷം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രു​വി​ലേ​ക്കു​മാ​ണ് മ​ട​ക്ക​സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.