ഗുരുഗ്രാം സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിലെ തിരുനാളിന് സമാപനം
Wednesday, August 22, 2018 12:16 AM IST
ന്യുഡൽഹി : ഗുരുഗ്രാം സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ തിരുഹൃദയത്തിന്േ‍റയും പരി. കന്യക മറിയത്തിന്‍റെയും തോമസ് ശ്ലീഹായുടെയും സംയുക്ത തിരുനാൾ സമാപിച്ചു. ഓഗസ്റ്റ് 17നു വികാരി റവ. ഫാ. ജോർജ് തുങ്കുഴിയുടെ നേതൃത്വത്തിൽ കൊടിയേറ്റി. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ് നടത്തപ്പെട്ടു.

18ന് വൈകുന്നേരം ആറിനു വി. കുർബാന, നൊവന, ലദീഞ്ഞ് - മുഖ്യ കാർമികനായി റവ. ഫാ. സിറിയക് തുണ്ടിയിൽ നിർവഹിച്ചു. മുഖ്യ തിരുനാൾ ദിനമായ 19നു വൈകുന്നേരം നാലിന് റവ. ഫാ. മാർട്ടിൻ പാലമറ്റം(വികാരി ഫാത്തിമ മാതാ പള്ളി ജസോള)യുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, പ്രസുദേന്തിവാഴ്ച. ലദീഞ്ഞ്, സന്ദേശം, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടുകൂടി തിരുനാൾ സമാപിച്ചു. ിൃശ2018മൗഴ21വേശൃൗിമഹ.ഷുഴ

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്