എ​ൻ​എം​സി​സി​യു​ടെ "​കൈ​ര​ളി​ക്കൊ​രു കൈ​ത്താ​ങ്ങ്’ ഓ​ഗ​സ്റ്റ് 25 ശ​നി​യാ​ഴ്ച
Saturday, August 25, 2018 12:45 AM IST
മെ​ൽ​ബ​ണ്‍: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മക്കുഭ​വി​ക്ക​ന്ന​വ​ർ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽകു​ന്ന​തി​നു​വേ​ണ്ടി ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്മ​ന​ണി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള "കൈ​ര​ളി​ക്കൊ​രു കൈ​ത്താ​ങ്ങ്’ ഓ​ഗ​സ്റ്റ് 25 ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഗ്രീ​ൻ​സ്ബ​റോ സെ​ർ​ബി​യ​ൻ ച​ർ​ച്ച് ഹാ​ളി​ൽ വ​ച്ചു ന​ട​ക്കും.

ഓ​സ്ട്രേ​ലി​യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന, ക്രേ​ഗി​ബേ​ണ്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്മ​ണ്ട​ണി​റ്റി ക്ല​ബി​ന്‍റെ 10-ാം ഓ​ണോ​ഘോ​ഷം ല​ളി​ത​മാ​ക്കി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ചാ​രി​റ്റി പ​രി​പാ​ടി​യി​ൽ ക​ലാ​ഭ​വ​ൻ ന​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ’കൈ​ര​ളി​ക്കൊ​രു കൈ​ത്താ​ങ്ങ് ’ എ​ന്ന ഈ ​ചാ​രി​റ്റി പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും, എ​ൻ​എം​സി​സി ഫ്ള​ഡ് റി​ലീ​ഫ് ഫ​ണ്ടി​ലൂ​ടെ ശേ​ഖ​രി​ച്ചു കൊ​ണ്ടി​രിക്കുന്ന തു​ക​യും ദു​രി​ത​മനു​ഭ​വി​ക്കു​ന്ന​വരുടെ ​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും.

എ​ൻ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​വ​ശ്യ വ​സ്തു​ക്ക​ൾ ഓ​ഗ​സ്റ്റ് 20 മു​ത​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. കേ​ര​ള​ത്തി​ൽ അ​വ​ധി​ക്കു പോ​യി​രി​ക്കു​ന്ന ക്ല​ബ് അം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും വ​ഴി ക്യാ​ന്പ് ഡ​യ​റ​ക്ടേ​ഴ്സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വീ​ടും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ക​യ​ത്തി​ലാ​യി​രി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ "​കൈ​ര​ളി​ക്കൊ​രു കൈ​ത്താ​ങ്ങ്’ എ​ന്ന പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എ​ൻ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഡെ​ന്നി തോ​മ​സ് അ​റി​യി​ച്ചു.

എ​ൻ​എം​സി​സി ഫ്ള​ഡ് റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​റോ വെ​ബ്സൈ​റ്റ് ലി​ങ്കൊ ഉ​പ​യോ​ഗി​ക്കാം.

Bank                        : Commonwealth bank
Account Name      : Northside Malayalee Communtiy Club Inc.
BSB                          : 063 875
Account No.          : 1035 3569

https://www.mycause.com.au/page/183729/nmcc-do-for-kerala 


റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ