ക്രി​സ്ത്യ​ൻ ക​ണ്‍​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു
Monday, September 3, 2018 11:34 PM IST
ബം​ഗ​ളൂ​രു: ക​ണ്‍​സോ​ർ​ഷ്യം ഓ​ഫ് ക്രി​സ്ത്യ​ൻ ക​മ്മ്യൂ​ണി​റ്റീ​സ് ക​ർ​ണാ​ട​ക പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ബിം​ഗി​പു​ര കെ​ആ​ർ​ജെ സ്ക്വ​യ​റി​ലു​ള്ള ക്രി​സ്ത്യ​ൻ ക​ണ്‍​സോ​ർ​ഷ്യം ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. കെ.​ആ​ർ. ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​രു​ന്ന ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ക​ണ്‍​സോ​ർ​ഷ്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യ ക്രൈ​സ്ത​വ​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന സ​മു​ദാ​യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ക്രൈ​സ്ത​വ​ർ​ക്ക് ഒ​രു പൊ​തു​ശ്മ​ശാ​നം ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​ന് വേ​ണ്ടി​യും മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യെ ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. കെ.​ആ​ർ. ജോ​ബി​യെ​യും ഭാ​ര​വാ​ഹി​ക​ളേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14 അം​ഗ​ങ്ങ​ളു​ടെ സം​സ്ഥാ​ന ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. കെ.​ആ​ർ. ജോ​ബി (പ്ര​സി​ഡ​ൻ​റ്), ക്രി​സ്റ്റ​ഫ​ർ രാ​ജു, ടോം ​ജോ​സ് (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ), റൂ​ഥ​ർ കു​മാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ. ​പോ​ൾ റ​പ്പാ​യി (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ഇ​വ​രെ കൂ​ടാ​തെ മ​റി​യാ​മ്മ സ​വി​ത, അ​ല​ക്സ് ജോ​സ​ഫ്, മെ​ൽ​ക്വി​സ് ജോ​സ​ഫ്, എ​ൻ.​എ. സ്നാ​തോ​ഷ്, റെ​നീ​ഷ് വി​ത്സ​ണ്‍, ഡോ. ​ര​മ്യ ജോ​ബി, ആ​ർ. ശോ​ഭ, ബി​ലൂ ജോ​സ​ഫ്, ആ​ൻ​റ​ണി മേ​രി എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.