ഡ​ൽ​ഹി മ​ല​യാ​ളം കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Friday, September 7, 2018 11:45 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ലേ​ഡി ഹാ​ർ​ഡിം​ഗ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ചാ​പ്പ​ലി​ൽ 1969ൽ ​മ​ല​യാ​ളം ആ​രാ​ധ​ന ആ​രം​ഭി​ച്ചി​ട്ട് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്നു. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ്ത്രോ​ത്രാ​ർ​പ്പ​ണ​വും സെ​പ്റ്റം​ബ​ർ 9നു ​ന​ട​ത്ത​പ്പെ​ടു​ന്നു. രാ​വി​ലെ 10നു ​ലേ​ഡി ഹാ​ർ​ഡിം​ഗ് ചാ​പ്പ​ലി​ൽ സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ റ​വ. തോ​മ​സ് കെ ​ഉ​മ്മ​ൻ, സി​എ​ൻ​ഐ ഡ​ൽ​ഹി ബി​ഷ​പ്പ് റ​വ. വാ​രി​സ് കെ ​മ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്തോ​ത്ര ശു​ശ്രൂ​ഷ ന​ട​ത്ത​പ്പെ​ടു​ന്നു.

നാ​ലി​ന് റി​ഡം​പ്ഷ​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി ബി​ഷ​പ്പ് വാ​രി​സ് കെ ​മ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​തും സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും ജൂ​ബി​ലി പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​ക മോ​ഡ​റേ​റ്റ​ർ തോ​മ​സ് കെ ​ഉ​മ്മ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തു​മാ​ണ്.

സ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടേ​യും ക​രു​ത​ലി​ന്‍റെ​യും ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ പ്ര​ള​യ കെ​ടു​തി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ട്, വി​വാ​ഹ സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, ചി​കി​ൽ​സാ സ​ഹാ​യം, ചേ​രി​ക​ളി​ൽ സ്നേ​ഹ​വി​രു​ന്ന്, പാ​ഴ്സ​നേ​ജ് പു​ന​രു​ത്ഥാ​ര​ണം, ജൂ​ബി​ലി സെ​ൻ​റ​ർ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ൽ അ​ൽ​ക്കാ ലാം​ബ എം​എ​ൽ​എ, റ​വ. സു​രേ​ഷ് കു​മാ​ർ, റ​വ. മോ​ഹി​ത് ഹി​റ്റ​ർ, റ​വ. ക​മ​ൽ മാ​ൽ, റ​വ. പ്ര​വീ​ണ്‍ ചാ​ക്കോ, റ​വ. ദി​ലി​പ് ഡേ​വി​ഡ്സ​ണ്‍ മാ​ർ​ക്ക്, റ​വ. മാ​ത്യു മാ​ത്യു, വി.​റ്റി. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്