ഡൽഹിയിൽ മലയാളി വയോധികനെ കാണാതായതായി പരാതി
Monday, September 10, 2018 10:28 PM IST
ന്യൂഡൽഹി: മലയാളി വയോധികനെ ഡൽഹിയിൽ കാണാതായതായി പരാതി. ആലപ്പുഴ പഴവീട് സ്വദേശി ആർ. മിതാശയൻ (78) ആണ് കാണാതായത്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ കാരണം നടക്കാൻ പ്രയാസമുണ്ട്. കാണാതാവുമ്പോൾ വെളുത്ത ഷർട്ടും മുണ്ടുമായിരുന്നു വേഷം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കും.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9400321311 എന്ന നമ്പരിലോ 04772-251331 എന്ന ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ നമ്പരിലോ അറിയിക്കേണ്ടതാണ്.