മെൽബണിൽ ബാംഗളുരു ക്രൈസ്റ്റ് കോളജ് പൂർവ വിദ്യാർഥി സംഗമം 20ന്
Tuesday, September 11, 2018 7:58 PM IST
മെൽബൺ: ബാംഗളുരു ക്രൈസ്റ്റ് കോളജ് പൂർവ വിദ്യാർഥി സംഗമം സെപ്റ്റംബർ 20ന് (വ്യാഴം) വൈകുന്നേരം ഏഴു മുതൽ കോക്കനട്ട് ലഗൂൺ റസ്റ്ററന്‍റിൽ നടക്കും.

ബാംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പ്രിൻസിപ്പൽ ഡോ. തോമസ് ചാത്തൻപറമ്പിലിന്‍റെ നിർദേശ പ്രകാരം ഓസ്ട്രേലിയൻ സംഗമത്തിനെത്തുന്നത് സിഎംഐ പ്രൊവിൻഷ്യലും ക്രൈസ്റ്റ് കോളജ് സൈക്കോളജി വിഭാഗം മേധാവിയുമായ ഫാ. വർഗീസ് കേളൻപറമ്പിൽ, ഫാ. ജോയ് കിഴക്കേൽ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസോസിയേറ്റ് രജിസ്ട്രാർ ഡോ. ഷിജു സെബാസ്റ്റ്യൻ എന്നിവരാണ്.

കലാലയ സ്മരണകളും മറക്കാനാകാത്ത ഓർമകുറിപ്പുകളും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കാൻ ഓസ്‌ട്രേലിയയിലുള്ള എല്ലാ ക്രൈസ്റ്റ് കോളജ് പൂർവ വിദ്യാർഥികളേയും സംഘാടകർ കുടുംബസമേതം സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഷിജി തോമസ് ‭0410 082 595‬, ലക്ഷ്മി നായർ 0430841973

റിപ്പോർട്ട് : ജോസ്