നജഫ് ഗഡ് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം 13 ന്
Tuesday, September 11, 2018 10:54 PM IST
ന്യൂ ഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർഥിയോടനുബന്ധിച്ചു സെപ്റ്റംബർ 13ന് (വ്യാഴം) രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നു.

രാവിലെ 5 ന് നിർമാല്യ ദർശനം, 7.30-നു ഉഷ:പൂജ, തുടർന്ന് ഉച്ചപൂജ. വൈകുന്നേരം 5.30-നു സായാഹ്‌ന പൂജകൾക്കായി നട തുറക്കും. 6.30-നു മഹാ ദീപാരാധന, 7.30-നു ഗണപതി പൂജ. രാത്രി 8 ന് അത്താഴ പൂജക്കുശേഷം നട അടയ്ക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ കാർമികത്വത്തിലാവും പൂജാദികൾ. വിനായക ചതുർഥിയോടനുബന്ധിച്ചു വിശേഷാൽ പൂജകളും നടക്കും.

അഷ്ടദ്രവ്യഗണപതിഹോമം ഒരു കുടുംബത്തിന് 251/- രൂപാ നിരക്കിൽ ക്ഷേത്ര മാനേജർ ഉണ്ണിപ്പിള്ളയുടെ 9654425750 എന്ന നമ്പറിലൂടെ പേരും നക്ഷത്രവും അറിയിച്ചാൽ ബുക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്

വിവരങ്ങൾക്ക് 9354984525.

റിപ്പോർട്ട്: പി.എൻ. ഷാജി