രാജപാരമ്പര്യം ഉത്തരവാദിത്വം, രാഷ്ടീയത്തിൽ താത്പര്യമില്ല: യദുവീർ
Tuesday, September 11, 2018 11:14 PM IST
മൈസൂരു: രാഷ്ട്രീയത്തിൽ തനിക്ക് താത്പര്യമില്ലെന്ന് മൈസൂരു യുവരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ. രാഷ്ട്രീയത്തിലിറങ്ങാൻ ഇപ്പോൾ പദ്ധതിയില്ലെന്നും രാജകുടുംബത്തിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം തനിക്കാണെന്നും യദുവീർ ഹാസനിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതെല്ലാം കിംവദന്തികൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യസേവനം നടത്താൻ‌ രാഷ്ട്രീയമല്ലാതെ മറ്റു മാർഗങ്ങളുമുണ്ടെന്നു പറഞ്ഞ യദുവീർ കുടകിലെ പ്രളയബാധിത മേഖലകളിൽ ഉടൻ സന്ദർശനം നടത്തുമെന്നും അറിയിച്ചു.

രാജകുടുംബത്തിനു സംസ്ഥാന സർക്കാർ നല്കിവരുന്ന ഓണറേറിയം നിർത്തലാക്കണമെന്ന നഞ്ച രാജെ അർസിന്‍റെ പ്രസ്താവനയോടു പ്രതികരിച്ച യുവരാജാവ് വിഷയം രാജകുടുംബത്തിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് കൈകാര്യം ചെയ്യുമെന്ന് അറിയിച്ചു.