ഓസ്ട്രിയയില്‍ വെള്ളിയാഴ്ച വരെ കടുത്ത ചൂടിനു സാധ്യത
Wednesday, September 12, 2018 9:17 PM IST
വിയന്ന: വരുന്ന വെള്ളിയാഴ്ച വരെ ഓസ്ട്രിയയില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയരുന്നത്. ഇന്ന് താപനില 20 വരെയും നാളെ മുതല്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസിലേക്കും ഉയരും. ഇത് 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ചൂട് 28 നും 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും വിയന്നയില്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയും അന്തരീക്ഷ താപനില ഉയരും. തലസ്ഥാന നഗരമായ വിയന്നയില്‍ സാധാരണ സെപ്റ്റംബര്‍ മാസങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന ചൂട് അനുഭവപ്പെടാറുള്ളത്.

റിപ്പോർട്ട് : ഷിജി ചീരംവേലില്‍