മരിയന്‍ ക്രോയ്‌ഡോണ്‍ നൈറ്റ്‌വിജില്‍ 14 ന്
Wednesday, September 12, 2018 11:29 PM IST
ലണ്ടൻ: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്‌ഡോണ്‍ നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 14ന് (വെള്ളി) രാത്രി 7.30 മുതല്‍ 11.30 വരെ നടക്കും. ഫാ. ജിന്‍സന്‍ മുട്ടത്തുകുന്നേലും ബ്രദര്‍ ചെറിയാന്‍ സാമുവലും മരിയന്‍ മിനിസ്ട്രി ടീമും ആണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. വിശുദ്ധ കുര്‍ബാന, വചനശൂശ്രൂഷ, പ്രെയ്‌സ് ആൻഡ് വര്‍ഷിപ്പ് ആരാധന എന്നിവ ശുശ്രൂഷയുടെ ഭാഗമായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : സിമി ജോര്‍ജ് 07435654094, ഡാനി ഇന്നസെന്‍റ് 07852897570.

Venue: Virgofidelis, 147 Central Hill, SE19 1RS, London

റിപ്പോർട്ട്: ജെഗി ജോസഫ്