വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ഇവന്‍റ് നടത്തി
Thursday, September 13, 2018 12:29 AM IST
വിയന്ന: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരാനായി വിയന്ന മലയാളി അസോസിയേഷന്‍ ഓണത്തോടനുബന്ധിച്ചു നടത്തിയ ചാരിറ്റി ഇവന്‍റ് വിവിധ കലാപരിപാടികളോടുകൂടി വിയന്നയിലെ ലീസിംഗിൽ സംഘടിപ്പിച്ചു.

6 വയസ് മുതല്‍ 65 വയസുവരെയുള്ള 120 കലാകാരന്മാരും കലാകാരികളും കലാപ്രതിഭ പ്രിയദര്‍ശിനിയുടെയും കലാതരംഗിണി മേരി ജോണിന്‍റേയും കീഴില്‍ അണിനിരന്നപ്പോള്‍ വിയന്ന മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു സന്ധ്യയായി മാറുകയായിരുന്നു. മലയാളികളും സ്വദേശികളായവരും നല്‍കിയ സംഭാവനകള്‍ കേരളത്തിലെ തീരകെടുതിക്ക് ഒരു കൈത്താങ്ങാകുവാന്‍ കഴിയുമെന്നത് ഈ വര്‍ഷത്തെ കലാപരിപാടികളുടെ സവിശേഷത.

ചാരിറ്റി ഇവന്‍റില്‍ പിരിഞ്ഞുകിട്ടിയ പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറുമെന്ന് ചാരിറ്റി ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര പറഞ്ഞു. ആര്‍ട്സ് ക്ലബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വിയന്നയിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ മായങ്ക് ശര്‍മ മുഖ്യാതിഥിയായിരുന്നു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ആഘോഷങ്ങള്‍ എല്ലാം മാറ്റി വച്ച് നടത്തുന്ന ചാരിറ്റി ഇവന്‍റിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രസിഡന്‍റ് രാജന്‍ കുറുംതോട്ടിക്കല്‍ സ്വാഗതം ആസംസിച്ചു. ജോര്‍ജ് ഞൊണ്ടിമാക്കല്‍ എല്ലാവർക്കും നന്ദി പറഞ്ഞു. ലിന്‍റോ പാലക്കുടിയുടെ നേതൃത്വത്തില്‍ നടത്തിയ ഫുഡ് കോര്‍ണര്‍ നിന്നും കിട്ടിയ രണ്ടു ലക്ഷം രൂപ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു.

വൈസ് പ്രസിഡന്‍റ് സണ്ണി മനിയഞ്ചിറ, ജോയിന്‍റ് സെക്രട്ടറി സൊജെറ്റ് ജോര്‍ജ്, പ്രഫ. രഞ്ജിത് കുറുപ്പ്, ക്യാഷര്‍ ജെന്‍സണ്‍ ജോര്‍ജ്, വെബ് മാസ്റ്റര്‍ സുനീഷ് മുണ്ടിയാനിക്കല്‍ കമ്മിറ്റി അംഗങ്ങളായ ബ്രിട്ടോ, മാത്യു വര്‍ഗീസ്‌, അജി വട്ടത്തറ, ജെറിന്‍ ജോര്‍ജ്, വര്‍ഗീസ്‌ വിതയത്തില്‍ എന്നിവര്‍ക്കൊപ്പം ചാരിറ്റി വിംഗ് സെക്രട്ടറി സോണി ചെന്നുംകര, വൈസ് പ്രസിഡന്‍റ് ടോമി പുതിയിടം, കാഷ്യര്‍ തോമസ്‌ ഇലഞ്ഞിക്കല്‍, ബാബു തട്ടില്‍ നടക്കലാന്‍, പോള്‍ കിഴക്കേക്കര, ഷീന ഗ്രിഗറി, യൂത്ത് കോഓര്‍ഡിനേറ്റേഴ്സ് ഫെലിക്സ് ചെറിയാന്‍കാല, ഡയാന മണിയഞ്ചിറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നമിത ജോര്‍ജ്, ജെഫി ജെറിന്‍ എന്നിവര്‍ പരിപാടി മോഡറേറ്റ് ചെയ്തു.

റിപ്പോർട്ട് :ഷിജി ചീരംവേലില്‍