20 പാന്പുകളുമായി ജർമൻ വിമാന യാത്രക്കാരൻ പിടിയിൽ
Thursday, September 13, 2018 1:01 AM IST
ഡ്യൂസൽഡോർഫ്: ജർമനിയിൽനിന്നു റഷ്യയിലേക്ക് 20 പാന്പുകളുമായി യാത്ര ചെയ്ത ആളെ മോസ്കോ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ജർമനിയിലെ വിപണിയിൽ നിന്നാണ് വിഷമില്ലാത്ത പാന്പുകളെ വാങ്ങിയതെന്നാണ് ഇയാൾ പറയുന്നത്.

എന്നാൽ, ഇതിനാവശ്യമായ രേഖകളെല്ലാം ഇയാൾക്കു ഹാജരാക്കാൻ കഴിഞ്ഞില്ല. പാന്പുകളെ കസ്റ്റഡിയിലെടുത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.

അതേസമയം, ജർമനിയിലെ ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ നിന്ന് പരിശോധനകൾക്കു ശേഷമാണ് ഇയാൾ പാന്പുകളുമായി കയറിയത്. അവിടെ രേഖകളെല്ലാം കൃത്യമായിരുന്നു എന്ന് ജർമൻ അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ