യൂറോപ്പിലെ സമയമാറ്റം 2019 മാർച്ചിൽ പ്രാബല്യത്തിലാവും
Friday, September 14, 2018 12:09 AM IST
ബ്രസൽസ്: വർഷത്തിൽ ശീതകാലത്തും വസന്തകാലത്തും സമയം ഒരു മണിക്കൂർ മാറ്റി ക്രമീകരിക്കുന്ന സന്പ്രദായം അവസാനിക്കുന്നു. 2019 മാർച്ചിലെ അവസാന ഞായറാഴ്ച പുലർച്ചെ രണ്ടുമണി എന്നുള്ളത് മൂന്നു മണിയാക്കി മാറ്റി സമയം ക്രമപ്പെടുത്തി നിയമം നടപ്പിലാക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ക്ലേൗഡ് ജൂങ്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതു സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബർ 12 നു നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. നിയമം പ്രാബല്യത്തിലാക്കാൻ ഇയു റാറ്റിന്‍റെ അനുമതി ലഭിച്ചുവെന്നും ജുങ്കർ കൂട്ടിച്ചേർത്തു. ഇതനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങൾക്ക് നിയമം ബാധകമായിരിക്കും.സമയമാറ്റം നിർത്തുന്നത് സംബന്ധിച്ച പ്രഖ്യാപനത്തെ ജർമൻ ചാൻസലർ ആംഗല മെർക്കൽ സ്വാഗതം ചെയ്തു.

എന്നാൽ ഇക്കൊല്ലത്തെ ശൈത്യകാല സമയമാറ്റം ഒക്ടോബർ 28 ന് (ഞായർ) പുലർച്ചെ നടക്കും.ഈ പ്രകിയിലെ അവസാനത്തെ സമയമാറ്റമായിരിയ്ക്കും ഇത്.

4.6 മില്യൺ ആളുകളെ പങ്കെടുപ്പിച്ച് യൂറോപ്യൻ കമ്മീഷൻ സംഘടിപ്പിച്ച വിശാലമായ ഓണ്‍ലൈൻ സർവേയിൽ യൂറോപ്യൻ പൗരൻമാരിൽ എണ്‍പതു ശതമാനവും സമയക്രമം നിർത്തലാക്കണമെന്ന് വോട്ടു ചെയ്തിരുന്നു.

ഹിതപരിശോധനയുടെ നിയമ സാധുതയിൽ ഉപരി സമയ ക്രമീകരണം സംബന്ധിച്ച പുനർവിചിന്തനത്തിന് ഇയു നേതാക്കളെ പ്രേരിപ്പിച്ചതാണ് നിയമം നടപ്പിലാക്കാനുള്ള കാരണം.

ജർമനിയിൽ നിന്നും മൂന്നു മില്യൻ ആളുകൾ ഹിതപരിശോധനയിൽ പങ്കെടുത്തിരുന്നു.
1980 മുതൽ ജർമനിയിൽ സമയമാറ്റ പ്രക്രിയ ആരംഭിച്ചുവെങ്കിലും 1981 ലാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആരംഭിച്ചത്. എന്നാൽ 1996 ൽ ലും 1997 ലും 1998 ലും നടത്തിയ നിയമഭേദഗതിയിലൂടെയാണ് യൂറോപ്പിലാകമാനം ഈ നടപടി നടപ്പിലാക്കിയത്. ഈ വർഷം മുതൽ സമയമാറ്റം നിർത്തലാക്കാൻ ഇയു പാർലമെന്‍റ് നേരത്തെ അനുമതി നൽകിയിരുന്നു.

മേലിൽ ജർമനിയും ഇന്ത്യും തമ്മിൽ മൂന്നര മണിക്കൂറിന്‍റെ വ്യതാസമാണ് ഉണ്ടാവുക. മൂന്നര മണിക്കൂർ പുറകിലാണ് ജർമൻ സമയം. എന്നാൽ ശൈത്യസമയത്തിലേയ്ക്കു കടക്കുന്പോൾ നടപ്പുവർഷം ഒക്ടോബർ അവസാനം മുതൽ നാലര മണിക്കൂറിന്‍റെ വ്യത്യാസമുണ്ടാവും.

റിപ്പോർട്ട് :ജോസ് കുന്പിളുവേലിൽ