കെപിസിസിയുടെ വീട് നിർമാണ പദ്ധതിയിൽ ഒഐസിസി അയർലൻ‍‍ഡ് പങ്കുചേരും
Friday, September 14, 2018 10:45 PM IST
ഡബ്ലിൻ: പ്രളയദുരന്തത്തിൽപ്പെട്ടവർക്ക് കെപിസിസി 1000 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയിൽ ഒഐസിസി അയർലൻ‍‍ഡും പങ്കാളികളാകും. അഞ്ചു ലക്ഷം രൂപയുടെ വീടുകൾ ഒഐസിസി അയർലൻ‍‍ഡ് നിർമിച്ചു നൽകും. പറവൂരിലാണ് 5 ലക്ഷം രൂപ മുടക്കി ആദ്യ വീട് പണിയുന്നത്. വീടു നിർമാണത്തിന്‍റെ ആദ്യ ഗഡു ചെക്ക് ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശൻ എംഎൽഎയ്ക്ക് കൈമാറി.

കേരളത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി പേരുടെ അപേക്ഷകൾ ഒഐസിസിക്ക് ലഭിച്ചിട്ടുണ്ട്. അർഹരായവർക്ക് നേരിട്ട് വീട് നിർമിച്ചു കൊടുക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് അവരുടെ താൽപര്യമനുസരിച്ച് അപേക്ഷകൾ കൈമാറുന്നതാണ്.

വിവരങ്ങൾക്ക്: ലിങ്ക് വിൻസ്റ്റാർ : 085 166 7794, സാൻജോ മുളവരിക്കൽ 083 191 9038, ജോർജ്കുട്ടി പി. എം. 087 056 6531, റോണി കുരിശിങ്കപറമ്പിൽ: 089 956 6465, ഫ്രാൻസിസ് ജേക്കബ് 089 400 0078, ഫ്രാൻസിസ് ജോസഫ്: 087 324 4571, പ്രശാന്ത്: 089 479 7586, ജിംസ: 089 444 5887.