ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ്‍ ബൈ​ബി​ൾ ക​ലോ​ത്സ​വം ഗ്ലോ​സ്റ്റ​റി​ൽ; ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം: 23 വരെ
Tuesday, September 18, 2018 12:04 AM IST
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ്‍ ബൈ​ബി​ൾ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 6ന് ​ദി ക്രി​പ്റ്റ് സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ന​ട​ത്തും. ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള 19 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക. ഇ​തി​ൽ നി​ന്നും വി​ജ​യി​ക​ളാ​യി​ട്ടു​ള്ള​വ​രെ​യാ​ണ് ന​വം​ബ​ർ 6ന് ​ന​ട​ക്കു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി​യ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

പ്ര​തി​ഭാ​ശാ​ലി​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന വെ​റും വേ​ദി​യ​ല്ല ഈ ​ക​ലോ​ത്സ​വം, മ​റി​ച്ചു തി​രു​വ​ച​ന​ങ്ങ​ൾ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ കാ​ഴ്ച​ക്കാ​രു​ടെ മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന മ​നോ​ഹ​ര​നി​മി​ഷ​ങ്ങ​ൾ കൂ​ടി​യാ​ണി​ത്. ദി ​കി​പ്റ്റ് സ്കൂ​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ര​ക്കു​ന്ന 11 സ്റ്റേ​ജു​ക​ളി​ലാ​യി 21 ഇ​നം മ​ത്സ​ര​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 23. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.smegbbilekalolsavam എ​ന്ന വൈ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ദൈ​വ​വ​ച​ന​ത്തി​ന്‍റെ ഭ​ക്തി​യും സൗ​ന്ദ​ര്യ​വും അ​റി​യു​വാ​നും അ​നു​ഭ​വി​ക്കു​വാ​നും അ​ത് പു​തി​യ ത​ല​മു​റ​യി​ൽ വ​ള​ർ​ത്തു​വാ​നും അ​ത് പു​തി​യ ത​ല​മു​റ​യി​ൽ വ​ള​ർ​ത്തു​വാ​നു​മു​ള്ള ഒ​ര​വ​സ​ര​ങ്ങ​ളാ​യി ഈ ​ക​ലോ​ത്സ​വ​ത്തി​നെ ക​ണ്ട മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ഒ​രു വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റീ​ജ​ണ​ൽ ട്ര​സ്റ്റി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫി​ലി​പ്പ് ക​ണ്ടോ​ത്ത് 07703063836 റോ​യി സെ​ബാ​സ്റ്റ്യ​ൻ 07862701046

The Crypt School Hall, Podsmead, Gloucester GL2 5AE

റി​പ്പോ​ർ​ട്ട്: സി. ​ഗ്രേ​സ്മേ​രി