സീ​റോ മ​ല​ബാ​ർ രൂ​പ​ത ക​ലോ​ത്സ​വം: സ്പെ​ഷ്യ​ൽ സു​വ​നീ​റി​ന് പേ​ര് നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 22
Tuesday, September 18, 2018 12:13 AM IST
ബ്രി​സ്റ്റോ​ൾ: ര​ണ്ടാ​മ​ത് സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​ലോ​ത്സ​വം ന​വം​ബ​ർ പ​ത്തി​ന് ബ്രി​സ്റ്റോ​ൾ ഗ്രീ​ൻ​വേ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കാ​ൻ ഇ​രി​ക്ക​വെ ഒ​രു​ക്ക​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും, റി​പ്പോ​ർ​ട്ടു​ക​ളും ഫോ​ട്ടോ​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന ക​ലോ​ത്സ​വ സു​വ​നീ​റി​ന് പേ​ര് നി​ർ​ദ്ദേ​ശി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 22 ആ​ണ്. സു​വ​നീ​റി​ന് അ​നു​യോ​ജ്യ​മാ​യ പേ​ര് നി​ർ​ദേ​ശി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​മെ​യി​ൽ ([email protected]) , , അ​ല്ലെ​ങ്കി​ൽ ഫോ​ണ്‍ ന​ന്പ​റി​ൽ ഈ ​പേ​ര് അ​റി​യി​ക്ക​ണം.

നി​ർ​ദേ​ശി​ക്കു​ന്ന പേ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പേ​രി​ന് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് സു​വ​നീ​ർ ക​മ്മി​റ്റി അ​റി​യി​ച്ചു. ക​ലോ​ത്സ​വ സു​വ​നീ​റി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തെ അ​വ​ലം​ബി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തോ​ടൊ​പ്പം എ​ല്ലാ റീ​ജ​ണു​ക​ളി​ലേ​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടും ഉ​ൾ​പ്പെ​ടു​ത്തും. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യു​കെ​യി​ലെ എ​ല്ലാ റീ​ജ​ണു​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​നാ​യി പ​തി​നാ​യി​രം കോ​പ്പി​യാ​ണ് അ​ച്ച​ടി​ക്കു​ന്ന​ത്. വി​ശ്വാ​സി​ക​ൾ​ക്ക് സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന​താ​ണ് സു​വ​നീ​ർ.

സു​വ​നീ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള പ​ര​സ്യ​ങ്ങ​ൾ, കോം​പ്ലി​മെ​ന്‍റു​ക​ൾ, സ്പെ​ഷ്യ​ൽ ആ​നി​വേ​ഴ്സ​റി അ​നൗ​ണ്‍​സ്മെ​ന്‍റ് എ​ന്നി​വ ന​ൽ​കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രും ക​മ്മി​റ്റി​യെ ബ​ന്ധ​പ്പെ​ട​ണം. സു​വ​നീ​റി​ന് പേ​ര് നി​ർ​ദ്ദേ​ശി​ക്കാ​നും, പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക: [email protected] or Joji mathew: 07588445030, Philip Kandoth: 07703063836
കൂടുതല്‍ വിവരങ്ങള്‍ക്ക് www.smegbbiblekalotsavam.com

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്