ഇ​ന്ത്യ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി മാ​ൾ​ട്ട​യി​ൽ മൂ​ന്ന് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ഒ​പ്പു​വ​ച്ചു
Tuesday, September 18, 2018 10:59 PM IST
വാ​ലെ​റ്റ: ഇ​ന്ത്യ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ മാ​ൾ​ട്ട സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മൂ​ന്ന് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ചു. മാ​ൾ​ട്ട പ്ര​സി​ഡ​ന്‍റ് മേ​രി ലൂ​യി കോ​ലീ​റോ​യു​മാ​യി നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന അ​ജ​ൻ​ഡ.

ക​ഴി​ഞ്ഞ 28 വ​ർ​ഷ​ത്തി​നി​ടെ മാ​ൾ​ട്ട സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ​ത്തെ മു​തി​ർ​ന്ന ഇ​ന്ത്യ​ൻ നേ​താ​വാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഫോ​റി​ൻ സ​ർ​വീ​സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണം, മാ​രി​ടൈം, ടൂ​റി​സം രം​ഗ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ